• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി കിരീടവകാശിയുടെ അധികമാരുമറിയാത്ത വിവരങ്ങള്‍!! 1200 കോടിയുടെ ആസ്തി, കപ്പലിന് 90 ലക്ഷം വാടക

റിയാദ്: ഗള്‍ഫ് മേഖലയിലെ ശക്തനായ നേതാവാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. സൗദി കിരീടവകാശിയായി തിരഞ്ഞെടുത്ത ശേഷം ദിവസവും വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്ന പേരാണ് ഇദ്ദേഹത്തിന്റേത്. സൗദിയുടെ മുന്‍ ഭരണാധികാരികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനമാണ് ഇദ്ദേഹം. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചുരുക്കി ഇദ്ദേഹത്തെ എംബിഎസ് എന്നാണ് വിളിക്കുന്നത്.

35 കാരനായ മുഹമ്മദ് ബിന്‍ സല്‍മാനാണ് സൗദി ഭരണയന്ത്രം ഇപ്പോള്‍ നിയന്ത്രിക്കുന്നത്. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ ഭരണാധികാരിയാകും ബിന്‍ സല്‍മാന്‍. അടുത്തിടെ ഇന്ത്യയിലെത്തിയ ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആരെയും ആശ്ചര്യപ്പെടുത്തും ഈ യുവ നേതാവിന്റെ ജീവിതം...

നിയമ ബിരുദം നേടി

നിയമ ബിരുദം നേടി

കിങ് സൗദ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടിയ ബിന്‍ സല്‍മാന്‍ ചെറുപ്പത്തില്‍ തന്നെ ഭരണകാര്യങ്ങളില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. സൗദി അറേബ്യ കൂടുതല്‍ സായുധമായി ശക്തമായത് ബിന്‍ സല്‍മാന്‍ പ്രതിരോധ മന്ത്രിയായ വേളയിലാണ്. 24 വയസിലാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ പങ്കാളിയാകാന്‍ തുടങ്ങിയത്.

രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ്

രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ്

2009ല്‍ പിതാവ് സല്‍മാന്റെ പ്രത്യേക ഉപദേഷ്ടാവായിട്ടാണ് മുഹമ്മദ് നയതന്ത്ര കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയത്. പിന്നീട് അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. നാല് വര്‍ഷം മുമ്പ് സൗദിയുടെ പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടു. ഈ വേളയിലാണ് സൗദി കൂടുതല്‍ ആയുധങ്ങള്‍ വാങ്ങയതും ഇറാനുമായി ശക്തമായ പോര് തുടങ്ങിയതും. യമന്‍ യുദ്ധം തുടങ്ങിയതും ഇക്കാലത്ത് തന്നെ.

2017ല്‍ കിരീടവകാശിയായി

2017ല്‍ കിരീടവകാശിയായി

2017ല്‍ കിരീടവകാശിയായി തിരഞ്ഞെടുക്കപ്പെട്ടു. സൗദിയുടെ ഭരണകാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുന്ന ഇദ്ദേഹത്തിന്റെ തീരുമാനമാണ് രാജ്യത്തിന്റെ നിലപാടുകളില്‍ ഇന്ന് പ്രധാനം. അടുത്തിടെ ഏഷ്യന്‍ പര്യടനം നടത്തിയ ബിന്‍ സല്‍മാന്‍ ചൈന, പാകിസ്താന്‍, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ല

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ല

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബിന്‍ സല്‍മാന്‍ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കിയാണ് തന്റെ ആധിപത്യം സ്ഥാപിച്ചതെന്ന് വിമര്‍ശനമുണ്ട്. അമേരിക്കയുമായും യൂറോപ്യന്‍ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ബിന്‍ സല്‍മാന്‍ ആഡംബര കാര്യങ്ങളിലും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2.3 ലക്ഷം കോടി രൂപയുടെ ആസ്തി

2.3 ലക്ഷം കോടി രൂപയുടെ ആസ്തി

സൗദ് രാജകുടുംബത്തിന് മൊത്തം 2.3 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ലേറ്റസ്ലി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നത് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വ്യക്തിഗത ആസ്തി 1250 കോടി ഡോളര്‍ വരുമെന്നാണ്. 35 കാരനായ ബിന്‍ സല്‍മാന്റെ രാഷ്ട്രീയ രംഗത്തെ വളര്‍ച്ചക്കൊപ്പം തന്നെയാണ് സാമ്പത്തികമായ വളര്‍ച്ചയും.

 പരിഷ്‌കാരങ്ങള്‍

പരിഷ്‌കാരങ്ങള്‍

ശക്തമായ തീരുമാനങ്ങളെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന വ്യക്തിയാണ് ബിന്‍ സല്‍മാന്‍. സൗദിയില്‍ സിനിമാ പ്രദര്‍ശനം തിരിച്ചുകൊണ്ടുവന്നത് ഇദ്ദേഹമാണ്. 30 വര്‍ഷത്തിലധികമായി തുടരുന്ന നിരോധനം എടുത്തുമാറ്റി സിനിമാ പ്രദര്‍ശനം രാജ്യത്ത് തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പാണ്.

സ്ത്രീ സൗഹൃദ നിലപാടുകള്‍

സ്ത്രീ സൗഹൃദ നിലപാടുകള്‍

സ്ത്രീകള്‍ക്ക് അനുകൂലമായി ഒട്ടേറെ തീരുമാനങ്ങള്‍ ബിന്‍ സല്‍മാന്‍ എടുത്തതും ശ്രദ്ധിക്കപ്പെട്ടു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് ഇദ്ദേഹത്തിന്റെ തീരുമാനമാണ്. മാത്രമല്ല, സ്ത്രീകള്‍ക്ക് മൈതാനങ്ങളില്‍ കായിക മല്‍സരങ്ങള്‍ കാണാന്‍ എത്തുന്നതിനും അവസരമൊരുക്കി. എന്നാല്‍ വനിതാ അവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചു എന്ന വിമര്‍ശവും നേരിടുന്നുണ്ട്.

സ്വന്തമായി ബിസിനസ് തുടങ്ങാം

സ്വന്തമായി ബിസിനസ് തുടങ്ങാം

സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ഇന്ന് സൗദിയില്‍ സാധിക്കും. മാത്രമല്ല സൗദിയില്‍ സ്വദേശി വല്‍ക്കരണം ശക്തമാക്കുകയും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഒരുക്കിയതും ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. സൗദിയില്‍ യുവാക്കള്‍ക്കിടയില്‍ സ്വാധീനമുള്ള ഭരണാധികാരി കൂടിയാണ് ഇദ്ദേഹം.

കോടീശ്വരന്‍മാരെ വിറപ്പിച്ചു

കോടീശ്വരന്‍മാരെ വിറപ്പിച്ചു

സൗദിയിലെ കോടീശ്വരന്‍മാരെ ഒറ്റ രാത്രിയില്‍ അറസ്റ്റ് ചെയ്ത് ലോകത്തെ ഞെട്ടിച്ചതിന് പിന്നില്‍ ബിന്‍ സല്‍മാന്‍ ആയിരുന്നു. അദ്ദേഹം നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ഏജന്‍സിയാണ് ലോക കോടീശ്വരന്‍ അല്‍വലീദ് ബിന്‍ തലാല്‍ അടക്കമുള്ളവരെ പിടികൂടിയത്. അഴിമതി നടത്തിയ സംഖ്യ തിരിച്ചുപിടിച്ച ശേഷം അവരെയെല്ലാം വിട്ടയക്കുകയായിരുന്നു.

 ആഡംബരത്തിലും മോശമല്ല

ആഡംബരത്തിലും മോശമല്ല

ആഡംബര കാറുകളോട് പ്രിയമുള്ള വ്യക്തിയാണ് ബിന്‍ സല്‍മാന്‍. ഫെറാരി, ലംബോര്‍ഗിനി, ബുഗാട്ടി കാറുകള്‍ ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. കൂടാതെ ഒട്ടേറെ ബിഎംഡബ്ല്യു കാറുകളും ലാന്റ് ക്രൂയിസറുകളും സ്വന്തം. സമ്പന്നതയുടെ നടുവില്‍ ജനിച്ച ബിന്‍ സല്‍മാന്‍ രണ്ട് ആഡംബര കപ്പലുകളുമുണ്ട്.

കപ്പലുകളോടും പ്രിയം

കപ്പലുകളോടും പ്രിയം

2008ലാണ് ആദ്യം ആഡംബര കപ്പല്‍ വാങ്ങിയത്. ഹെലിപാഡും ഗോള്‍ഫ് ഡ്രൈവിങ് റേഞ്ചും സിനിമാ ഹാളും ഡാന്‍സ് ഫ്‌ളോറും ബാറുമെല്ലാമുള്ള കപ്പല്‍ രാജകുമാരന്‍ വാങ്ങിയത് അക്കാലത്ത് പ്രധാന വാര്‍ത്തയായിരുന്നു. രണ്ടാമത്തെ കപ്പല്‍ വാങ്ങിയത് 2015ലാണ്. 689 മില്യണ്‍ ഡോളറായിരുന്നു വില. ഈ കപ്പല്‍ ഒരാഴ്ചത്തേക്ക് ബില്‍ ഗേറ്റ്‌സിന് വാടകയ്ക്ക് നല്‍കിയിരുന്നു. 90 ലക്ഷം ഡോളറാണ് വാടകയായി ഈടാക്കിയത്.

രാഹുലിന്റെ കോണ്‍ഗ്രസ് തീര്‍ത്തും വ്യത്യസ്തം; 15 ലക്ഷം പ്രവര്‍ത്തകരെ സമീപിക്കുന്നു, 393 മണ്ഡലങ്ങളില്‍

തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; കശ്മീര്‍ അരിച്ചുപെറുക്കുന്നു, കൂട്ട അറസ്റ്റ്!! 100 കമ്പനി പട്ടാളം ഇറങ്ങി

English summary
Luxury yachts to expensive cars, Saudi Crown Prince’s lavish ways make heads turn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more