ബില്‍ഗേറ്റ്സിനെ പിന്തളളി ആര്‍നോള്‍ഡ്: ലോക ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്!!
ദില്ലി: ലോകത്തിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ബില്‍ഗേറ്റ്സിനെയാണ് ഫ്രഞ്ച്കാരനായ അതിസമ്പന്നന് ബെര്‍ണാഡ് ആര്‍നോള്‍ഡ് പിന്നിലാക്കിയിരിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ശതകോടീശ്വരന്മാരെ സൂചിപ്പിക്കുന്ന ബ്ലൂംബെര്‍ഗ്ഗ് ബില്ല്യണര്‍ ഇന്‍ഡക്സ് പുറത്തിറക്കിയത്. അന്ന് മുതല്‍ രണ്ടാം സ്ഥാനം ബില്‍ഗേറ്റ്സിന് ആയിരുന്നു. ആ കണക്കാണ് ഇപ്പോള്‍ മാറിയത്. ആഡംബര വസ്തുക്കളുടെ നിര്‍മ്മാണ കമ്പിനി എല്‍ വി എം എച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ആര്‍നോള്‍ഡ്.
108 ബില്യണ്‍ യു എസ് ഡോളറാണ് ശതകോടീശ്വര സൂചിക പ്രകാരം ആര്‍നോള്‍ഡിന്റെ ആസ്തി. കഴിഞ്ഞവര്‍ഷം 39 ബില്യണ്‍ യു എസ് ഡോളറിന്റെ അധിക നേട്ടവും ആര്‍നോള്‍ഡ് നേടിയെന്ന് കണക്കുകള്‍ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ ആസ്തി 107 ബില്യണ്‍ കോടി യു എസ് ഡോളറാണ്. ഫോര്‍ബ്സിന്റെ ശതകോടീശ്വരപ്പട്ടികയിലും ഇരുവരും സ്ഥാനം പിടിച്ചിട്ടുണ്ട്.

ലൂയി വിറ്റണ്, ക്രിസ്റ്റ്യന്‍ ഡിയോര്‍, ഗിവഞ്ചി ബ്രാന്‍ഡുകളുടെ നിയന്ത്രണം ആര്‍നോള്‍ഡിന്റെ ആഡംബര നിര്‍മ്മാണ കമ്പിനിയാണ്. ഷാംപെയ്ന്‍ ബ്രാന്‍ഡായ ഡോം പെരിഗ്നനന്, സെഫോറ ബ്യൂട്ടി റീട്ടെയില്‍ എന്നിവയും ആര്‍നോള്‍ഡിന്റെ കമ്പിനിയാണ് പുറത്തിറക്കുന്നത്. പാരീസിലെ നേത്രാദാമിലെ പ്രശസ്തമായ പളളി തീപിടുത്തത്തെ തുടര്‍ന്ന് നശിച്ചപ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനായി ആര്‍നോള്‍ഡ് സഹായ വാഗ്ദാനം നല്‍കിയത് 224 മില്യണ്‍ യു എസ് ഡോളറാണ്. 70 കാരനായ ആര്‍നോള്‍ഡ് അതോടെ ലോക ശ്രദ്ധയിലെത്തുകയും ചെയ്തു.
ശതകോടീശ്വരന്മാരുടെ പട്ടികയില്‍ രണ്ടാ സ്ഥാനത്ത് നിന്നും പിന്നോക്കം പോയെങ്കിലും മറ്റാര്‍ക്കും തോല്‍പ്പിക്കാനാവാത്ത ഒരു സവിശേഷതയുണ്ട് ബില്‍ ഗേറ്റ്സിന്. ബ്ലൂംബര്‍ഗ്ഗ് തന്നെയാണ് ഈ കണക്കും പുറത്തു വിടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവിടുന്ന കാര്യത്തില്‍ മറ്റാരെക്കാളും കാരുണ്യത്തിന്റെ നെറുകില്‍ നില്‍ക്കുന്നത് മൈക്രോസോഫ്റ്റ് മേധാവി തന്നെയാണ്. ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ഇതു വരെ നല്‍കിയത് 35 ബില്യണ്‍ യു എസ് ഡോളറാണ്. ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്യണ്‍ യു എസ് ഡോളറാണ് ബെസോസിന്റെ ആസ്തി.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications