കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്‍ഗേറ്റ്‌സിനെ പിന്തളളി ആര്‍നോള്‍ഡ്: ലോക ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോകത്തിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ബില്‍ഗേറ്റ്‌സിനെയാണ് ഫ്രഞ്ച്കാരനായ അതിസമ്പന്നന്‍ ബെര്‍ണാഡ് ആര്‍നോള്‍ഡ് പിന്നിലാക്കിയിരിക്കുന്നത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലോകത്തിലെ ശതകോടീശ്വരന്‍മാരെ സൂചിപ്പിക്കുന്ന ബ്ലൂംബെര്‍ഗ്ഗ് ബില്ല്യണര്‍ ഇന്‍ഡക്‌സ് പുറത്തിറക്കിയത്. അന്ന് മുതല്‍ രണ്ടാം സ്ഥാനം ബില്‍ഗേറ്റ്‌സിന് ആയിരുന്നു. ആ കണക്കാണ് ഇപ്പോള്‍ മാറിയത്. ആഡംബര വസ്തുക്കളുടെ നിര്‍മ്മാണ കമ്പിനി എല്‍ വി എം എച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ആര്‍നോള്‍ഡ്.

<br>ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച
ഞെട്ടിച്ച നീക്കം! ഡികെ തോറ്റിടത്ത് ജയിച്ച് ജെഡിഎസ് നേതാവ്! പോലീസിനെ വെട്ടിച്ച് വിമതരെ കണ്ട് ചര്‍ച്ച

108 ബില്യണ്‍ യു എസ് ഡോളറാണ് ശതകോടീശ്വര സൂചിക പ്രകാരം ആര്‍നോള്‍ഡിന്റെ ആസ്തി. കഴിഞ്ഞവര്‍ഷം 39 ബില്യണ്‍ യു എസ് ഡോളറിന്റെ അധിക നേട്ടവും ആര്‍നോള്‍ഡ് നേടിയെന്ന് കണക്കുകള്‍ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ആസ്തി 107 ബില്യണ്‍ കോടി യു എസ് ഡോളറാണ്. ഫോര്‍ബ്‌സിന്റെ ശതകോടീശ്വരപ്പട്ടികയിലും ഇരുവരും സ്ഥാനം പിടിച്ചിട്ടുണ്ട്.

bill-gates-15616

ലൂയി വിറ്റണ്‍, ക്രിസ്റ്റ്യന്‍ ഡിയോര്‍, ഗിവഞ്ചി ബ്രാന്‍ഡുകളുടെ നിയന്ത്രണം ആര്‍നോള്‍ഡിന്റെ ആഡംബര നിര്‍മ്മാണ കമ്പിനിയാണ്. ഷാംപെയ്ന്‍ ബ്രാന്‍ഡായ ഡോം പെരിഗ്നനന്‍, സെഫോറ ബ്യൂട്ടി റീട്ടെയില്‍ എന്നിവയും ആര്‍നോള്‍ഡിന്റെ കമ്പിനിയാണ് പുറത്തിറക്കുന്നത്. പാരീസിലെ നേത്രാദാമിലെ പ്രശസ്തമായ പളളി തീപിടുത്തത്തെ തുടര്‍ന്ന് നശിച്ചപ്പോള്‍ പുനര്‍ നിര്‍മ്മാണത്തിനായി ആര്‍നോള്‍ഡ് സഹായ വാഗ്ദാനം നല്‍കിയത് 224 മില്യണ്‍ യു എസ് ഡോളറാണ്. 70 കാരനായ ആര്‍നോള്‍ഡ് അതോടെ ലോക ശ്രദ്ധയിലെത്തുകയും ചെയ്തു.

ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ രണ്ടാ സ്ഥാനത്ത് നിന്നും പിന്നോക്കം പോയെങ്കിലും മറ്റാര്‍ക്കും തോല്‍പ്പിക്കാനാവാത്ത ഒരു സവിശേഷതയുണ്ട് ബില്‍ ഗേറ്റ്‌സിന്. ബ്ലൂംബര്‍ഗ്ഗ് തന്നെയാണ് ഈ കണക്കും പുറത്തു വിടുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ചിലവിടുന്ന കാര്യത്തില്‍ മറ്റാരെക്കാളും കാരുണ്യത്തിന്റെ നെറുകില്‍ നില്‍ക്കുന്നത് മൈക്രോസോഫ്റ്റ് മേധാവി തന്നെയാണ്. ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷനിലൂടെ ഇതു വരെ നല്‍കിയത് 35 ബില്യണ്‍ യു എസ് ഡോളറാണ്. ആമസോണ്‍ മേധാവി ജെഫ് ബെസോസാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 125 ബില്യണ്‍ യു എസ് ഡോളറാണ് ബെസോസിന്റെ ആസ്തി.

English summary
LVMH founder became world's second richest man
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X