പ്രമുഖ നടിയുടെ വീട്ടിൽ വെച്ച് നിർമാതാവ് നടിയെ ക്രൂരബലാത്സംഗം ചെയ്തു... ഞെട്ടൽ മാറാതെ സിനിമാ ലോകം!!
ഹോളിവുഡ് നിര്‍മാതാവും സ്റ്റുഡിയോ ഉടമയും ആയ ഹാര്‍വി വിന്‍സ്റ്റീനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രമുഖ നടി രംഗത്ത്. ബ്രിട്ടീഷ് നടിയും മോഡലുമായ ലിസെറ്റ് ആന്റണിയാണ് ഹാര്‍വി വിന്സ്റ്റീൻ തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
തന്റെ സ്വന്തം വീട്ടിൽ വെച്ചാണ് ഹാര്‍വി വിന്സ്റ്റീൻ തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് നടി പറയുന്നത്. നേരത്തെ ഹാര്‍വി വിന്സ്റ്റീൻ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ലണ്ടനിൽ നിന്നുള്ള മറ്റൊരു യുവതിയും രംഗത്ത് വന്നിരുന്നു. 25 വർഷം മുമ്പ് ഹാര്‍വി വിന്സ്റ്റീൻ പീഡിപ്പിച്ചു എന്നായിരുന്നു ഈ യുവതിയുടെ പരാതി.

ആദ്യം കണ്ടത് ന്യൂയോർക്കിൽ
ന്യൂയോർക്കിൽ വെച്ചാണ് താൻ ഹാര്‍വി വിന്‍സ്റ്റീനെ ആദ്യമായി കണ്ടത് എന്നാണ് ലിസെറ്റ് ആന്റണി പറയുന്നത്. പാതി നഗ്നയായി നിന്ന തന്നെ ബലം പ്രയോഗിച്ച് പിടിച്ചടുപ്പിക്കുകയായിരുന്നു ഹാർവി വിൻസ്റ്റീൻ. തുടർന്ന് പലവട്ടം ഇത് സംഭവിച്ചു - സൺഡേ ടൈംസിന് നൽകിയ അഭിമുഖത്തിൽ ലിസെറ്റ് ആന്റണി പറഞ്ഞു.

വീട്ടിലെത്തി പീഡിപ്പിച്ചു
ഒരിക്കൽ ഹാർവി വിൻസ്റ്റീൻ തന്റെ വീട്ടിൽ വന്നു. ഡ്രസിങ് ഗൗൺ ധരിച്ച് വാതിൽ തുറന്ന തന്നെ അകത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. നിർമാതാവും സ്റ്റുഡിയോ ഉടമയുമായ ഹാർവി വിൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചതായി ഒട്ടേറെ വെളിപ്പെടുത്തലുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ആരാണീ ഹാര്‍വി വിന്സ്റ്റീന്
ഹാര്‍വി വിന്സ്റ്റീന് വിഖ്യാത ഹോളിവുഡ് നിർമാതാവും സ്റ്റുഡിയോ ഉടമയുമാണ് അമേരിക്കക്കാരനായ ഹാര്‍വി വിന്സ്റ്റീന്. ഹാര്‍വി വിന്‍സ്റ്റീന്റെ പീഡന കഥകളാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ ദിവസമാണ് ന്യൂയോര്‍ക്ക് ടൈംസ് ഹാര്‍വിയുടെ ഞെട്ടിപ്പിക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഐശ്വര്യ റായിയെയും
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട നടിയും ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും ഹാര്‍വി വിന്സ്റ്റീന് പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു എന്നൊരു വെളിപ്പെടുത്തലും ഈയിടെ ഉണ്ടായി. ഐശ്വര്യയുടെ മുന്‍ ടാലന്റ് മാനേജര്‍ ആയ സിമോണ്‍ ഷെഫീല്‍ഡ് ആണത്രെ ഇതിൽ നിന്നും നടിയെ രക്ഷപ്പെടുത്തിയത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications