കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിക്‌സില്‍ ഇന്ത്യന്‍ നിലപാടിനു ജയം, ഭീകരവാദത്തിനെതിരെ പ്രമേയം, പണികിട്ടിയത് പാകിസ്താന്?

ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടുകളെ പിന്തുണച്ച് ചൈന

  • By Ankitha
Google Oneindia Malayalam News

സിയാമെന്‍: ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ നിലപാടിനു വിജയം. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടാനുള്ള പ്രമേയം ബ്രിക്‌സില്‍ പാസാക്കി. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ചൈനയും രംഗത്തെത്തിയിട്ടുണ്ട്. ഇതു പാകിസ്താന് തികിച്ചും വെല്ലുവിളി തന്നെയാണ്.

MODI

അതേസമയം തീവ്രവാദവിഷയങ്ങള്‍ പരാമര്‍ശിക്കാതെയായിരുന്നു ബ്രിക്‌സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. ബ്രിക്‌സ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചായിരുന്നു മോദിയുടെ പ്രസംഗം.ദാരിദ്ര്യം ഉള്‍പ്പെടെ തുടച്ചുനീക്കുന്നതിന് കൂട്ടായ്മ ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനയിലെ ഷിയാമെന്നില്‍ തുടക്കമായ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് ബ്രിക്സ് രാഷ്ട്രതലവന്മാരെ സ്വീകരിച്ചു.

 ഇന്ത്യയുടെ നയതന്ത്ര വിജയം

ഇന്ത്യയുടെ നയതന്ത്ര വിജയം

പാകിസ്താന്‍ കേന്ദ്രീകരിച്ചു നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന ചൈനയുടെ കൂടി പിന്തുണയോടെ സംയുക്ത പ്രസ്താവന പുറത്തിറക്കാന്‍ സാധിച്ചത് ഇന്ത്യയുടെ നയതന്ത്രവിജയമായാണ് കണകാക്കപ്പെടുന്നത്.

തീവ്രവാദത്തിനെതിരെ സംയുക്ത പ്രമേയം

തീവ്രവാദത്തിനെതിരെ സംയുക്ത പ്രമേയം

ബ്രിക്‌സില്‍ ഭീകരവാദത്തിനെതിരെ സംയുക്ത പ്രമേയം പാസാക്കിയിട്ടുണ്ട്. ഇതില്‍ താലിബാന്‍, ഇസ്ലാമിക് സ്റ്റേറ്റ്സ്, അല്‍-ഖ്വയ്ദ, ജെയ്ഷെ മൊഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ തുടങ്ങിയ തീവ്രവാദി സംഘടനകള്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയെന്നാണ് ബ്രിക്സ് രാഷ്ട്രത്തലവന്‍മാരുടെ സംയുക്ത പ്രമേയത്തില്‍ പറയുന്നത്.

മൗനം പാലിച്ച് മോദി

മൗനം പാലിച്ച് മോദി

രാവിലെ നടന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത സംസാരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരര്‍ ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും പിന്നീട് നടന്ന രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.

തീവ്രവാദം അനുവദിക്കില്ല

തീവ്രവാദം അനുവദിക്കില്ല

ബ്രിക്സ് രാജ്യങ്ങളിലുള്‍പ്പടെ ആഗോളതലത്തില്‍ നടക്കുന്ന എല്ലാ തീവ്രവാദപ്രവര്‍ത്തനങ്ങളേയും അപലപിക്കുന്നതായും, അതിനെ പിന്തുണയ്ക്കുന്നവരെ ഒരു രീതിയിലും ന്യായികരിക്കാനോ പിന്തുണക്കാനോ സാധിക്കില്ലെന്നും ബ്രിക്സ് രാജ്യങ്ങള്‍ പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. ഇതു പാകിസ്താന് ഏറ്റ വലിയൊരു പ്രഹരം തന്നെയാണ്.

ചൈനയെ പൂട്ടി ഇന്ത്യ

ചൈനയെ പൂട്ടി ഇന്ത്യ

ഗോവയില്‍ കഴിഞ്ഞ തവണ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഭീകരസംഘടനകള്‍ക്കെതിരെ കൂട്ടായ തീരുമാനം എടുപ്പിക്കാന്‍ ഇന്ത്യക്ക് തടസമായത് ചൈനയായിരുന്നു. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ് ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് എന്നിവയെ പരാമര്‍ശിക്കുന്നത് ചൈന ഇടപെട്ടു വിലക്കിയിരുന്നു. എന്നാല്‍ ഇത്തവണ ചൈനയുടെ ഭാഗത്തു നിന്ന് അനുകൂല നിലപാടാണ് ഉണ്ടായിരിക്കുന്നത്.

ബ്രിക്‌സ് അത്യാവശ്യം

ബ്രിക്‌സ് അത്യാവശ്യം

ബ്രിക്സ് രാജ്യങ്ങളുടെ സഹകരണമില്ലാതെ ലോകം നേരിടുന്ന വെല്ലുവിളികളെ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്ന് പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.
ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്ത്, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അതിഥികളായും ഉച്ചകോടിയില്‍ പങ്കെടുക്കുന്നണ്ട്.

English summary
BRICS leaders at a summit in China today strongly condemned and named in a declaration, for the first time, Pakistan-based terror groups like Lashkar-e-Taiba, Jaish-e-Mohammad and the Haqqani network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X