സമ്പന്നരില്‍ ഒന്നാമന് യൂസഫലി തന്നെ; ലുലു ഗ്രൂപ്പ് മേധാവിയുടെ ആസ്തി എത്രയാ? കോടികള്‍...
അബൂദാബി: ഏറ്റവും സമ്പന്നനായ മലയാളി ആരാ എന്നു ചോദിച്ചാല്‍ ആര്‍ക്കും വേഗത്തില്‍ മറുപടി പറയാന്‍ പ്രയാസമായിരിക്കും. എന്നാല്‍ ഇനി അക്കാര്യത്തില്‍ സംശയം വേണ്ട. അത് തൃശൂര്‍ നാട്ടിക സ്വദേശി എംഎ യൂസഫലി തന്നെ. ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു.
ലുലു ഗ്രൂപ്പ് മേധാവിയായ യൂസഫലിയെ ഏറ്റവും സമ്പന്നനായ മലയാളിയായി തിരഞ്ഞെടുത്തത് അന്താരാഷ്ട്ര റിസര്‍ച്ച് ഏജന്‍സിയായ ഹുരൂണ്‍ ആണ്. ഗവേഷണത്തിന് ശേഷം ഏജന്‍സി പുതിയ പട്ടിക പുറത്തുവിട്ടു.
അതിസമ്പന്നരായ എന്‍ആര്‍ഐക്കാരുടെ പട്ടിക നോക്കിയാലും യൂസഫലി മുന്നില്‍ തന്നെ. ഈ പട്ടികയില്‍ അദ്ദേഹം രണ്ടാം സ്ഥാനത്താണ്.

ലക്ഷ്മി മിത്തലാണ് അതിസമ്പന്നനായ എന്ആര്ഐക്കാരന്. തൊട്ടുപിന്നില്‍ യൂസഫലി. 31900 കോടി രൂപയാണ് യൂസഫലിയുടെ ആസ്തി.
പ്രവാസി ഇന്ത്യക്കാരിലെ സമ്പന്നരുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ 10 പേര് ബ്രിട്ടനിലുള്ളവരാണ്. എട്ട് പേര് അമേരിക്കയിലുള്ളവരും. 40 പേരുടെ പട്ടികയാണ് ഏജന്‍സി പുറത്തുവിട്ടത്.
യുഎഇയില്‍ നിന്നുള്ള സമ്പന്നരുടെ പട്ടികയില്‍ 14 കോടിപതികളായ പ്രവാസി ഇന്ത്യക്കാരുണ്ട്. 88200 കോടിയാണ് ലക്ഷ്മി മിത്തലിന്റെ സമ്പാദ്യം. മലയാളിയായ സണ്ണി വര്‍ക്കിയുടെ പേരും പട്ടികയിലുണ്ട്.
യുഎഇയിലുള്ള 14 ഇന്ത്യന്‍ സമ്പന്നരില്‍ അഞ്ച് പേര് മലയാളികളാണെന്നതും ശ്രദ്ധേയമാണ്. ലക്ഷ്മി മിത്തലിന്റെ ആസ്തി 88200 കോടി രൂപയാണ്. സണ്ണി വര്‍ക്കിയുടേത് 17900 കോടി രൂപയും.
ബിആര്‍ ഷെട്ടിയുടെ സമ്പാദ്യം 17300 കോടി രൂപയാണ്. രവി പിള്ളയുടെത് 13600 കോടി രൂപ. ഷംസീര്‍ വയലിന് 11100 കോടി രൂപയുടെ ആസ്തിയുണ്ട്. ആസാദ് മൂപ്പന് 7100 കോടിയുടെ ആസ്തിയാണുള്ളത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications