കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂസഫലിയ്ക്കും കൃഷ്ണ ഭക്തിയോ? ലണ്ടനില്‍ ക്ഷേത്രം പണിയുന്നു?

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനില്‍ നടന്ന ആദ്യ ഹിന്ദു പരിഷത്തിന് വന്‍ വരവേല്‍പ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ നടന്ന ഹിന്ദു പരിഷത്ത് ലണ്ടനിലെ മലയാളി സമൂഹത്തിന് സമ്മാനിച്ചത് വേറിട്ട അനുഭവം. ബ്രിട്ടനിലെ മലയാലി സമൂഹത്തിന് ആദ്യമായൊരു ക്ഷേത്രം എന്ന സങ്കല്‍പ്പത്തിലേയ്ക്കുള്ള ചുവടുവയ്പ്പ് കൂടിയായി പ്രഥമ ഹിന്ദു പരിഷത്ത് മാറി.

മലയാളികള്‍ക്കായി ലണ്ടനിലൊരു ശ്രീകൃഷ്ണ ക്ഷേത്രം എന്ന ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രവാസി മലയാളിയായ എംഎ യൂസഫലി ക്ഷേത്ര നിര്‍മാണത്തിനായി തന്റെ വകയായി അഞ്ചു ലക്ഷം രൂപ നല്‍കും. സമ്മേളനത്തിന് പ്രത്യേക അതിഥിയാകാന്‍ യൂസഫലിയ്ക്ക് ക്ഷണമുണ്ടായിരുന്നു.എന്നാല്‍ അവസാന നിമിഷത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാന്‍ കഴിയാതെ വന്നു. ക്ഷേത്ര നിര്‍മ്മാണത്തിന് താനും സഹകരിയ്ക്കുമെന്ന് അദ്ദേഹം സമ്മേളനത്തിന്റെ സംഘാടകരെ അറിയിക്കുകയായിരുന്നു.

yusuf-ali

ചലച്ചിത്ര താരങ്ങളായ ജയറാം, ഭാര്യ പാര്‍വ്വതി, നടന്‍ ശങ്കര്‍ എന്നിവരും ചടങ്ങില്‍ സമ്മേളിച്ചു. സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകയായി ഹിന്ദു ഐക്യ വേദി അധ്യക്ഷ ശശികല ടീച്ചര്‍ എത്തുന്നത് സംബന്ധിച്ച വിവാദങ്ങളിലൂടെയാണ് ലണ്ടനിലെ ഹിന്ദു പരിഷത്ത് ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്. മുഖ്യ പ്രഭാഷകയായ ശശികല ടീച്ചര്‍ പതിവ് ശൈലിയില്‍ നിന്നും മാറി സംസാരിച്ചതും പ്രത്യേകം ശ്രദ്ധ നേടി.

English summary
MA Yousuf Ali will give five lakhs for temple construction in London
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X