• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിവാഹ മോചനത്തോടെ സമ്പത്തിന്റെ നെറുകയിൽ മെക്കൻസി; ലോകത്ത സമ്പന്ന വനിതകളിൽ മൂന്നാം സ്ഥാനം

ലോകത്തെ അതി സമ്പന്നനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസും ഭാര്യ മക്കെൻസിയും തങ്ങളുടെ വിവാഹമോചന ഉടമ്പടികൾ പുറത്തുവിട്ടു. വിവാഹ മോചനത്തോടെ ലോകത്തെ ഏറ്റവും ധനികയായ സ്ത്രീകളിലൊരാളായി മാറുകയാണ് 48കാരിയായ മക്കെൻസി.

ലോകം കണ്ടതിൽ വെച്ചേറ്റവും വിലകൂടിയ വിവാഹമോചന ഉടമ്പടിയാണ് ഇരുവരും തമ്മിൽ ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. 25 വർഷത്തെ ദാമ്പത്യത്തിനൊടുവിലാണ് 2019 ജനുവരിയിൽ ഇരുവരും പിരിയാൻ തീരുമാനിച്ചത്.

ഓപ്പറേഷൻ അമേഠിയുമായി ബിജെപി; രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ പ്രചാരണ തന്ത്രം മാറ്റുന്നു

ധനികനായ വ്യക്തി

ധനികനായ വ്യക്തി

54കാരനായ ജെഫ് ബെസോസ് 25 വർഷങ്ങൾക്ക് മുമ്പാണ് ആമസോൺ തുടക്കമിട്ടത്. അടുത്തിടെ പുറത്തിറങ്ങിയ ഫോബ്സിന്റെ ആഗോള സമ്പന്നരുടെ പട്ടികയിൽ ജെഫ് ബെസോസായിരുന്നു ഒന്നാം സ്ഥാനത്ത്. ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ തലവൻ ജെഫ് ബെസോസിന് 13,100 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. ഏകദേശം 9.4 ലക്ഷം കോടി രൂപ.

 വിവാഹ മോചനം

വിവാഹ മോചനം

1993ലാണ് ജെഫും മക്കെൻസിയും വിവാഹിതരാകുന്നത്. 4 കുട്ടികളുണ്ട് ഇവർക്ക്. കുറച്ച് കാലമായി ഇരുവരും തമ്മിൽ പിരിഞ്ഞ് കഴിയുകയായിരുന്നെങ്കിലും ടിവി അവതാരക ലോറെൻ സാഞ്ചെസുമായുള്ള അടുപ്പമാണ് വിവാഹ മോചനത്തിലെത്തിച്ചത്. ഇരുവരും തമ്മിലുള്ള സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും ചോർന്നത് വൻ വിവാദമായിരുന്നു.

സ്വകാര്യ ചിത്രങ്ങൾ

സ്വകാര്യ ചിത്രങ്ങൾ

ജെഫും കാമുകിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രചരിച്ചു. നാഷണൽ എൻക്വയർ എന്ന മാസികയിൽ ഈ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെയാണ് മക്കെൻസി വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

പിരിയുന്നു

പിരിയുന്നു

ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ ധനികനായി ഒരു വർഷം പിന്നിട്ട കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും പിരിയുന്നത്. ട്വിറ്ററിലൂടെയാണ് ഇരുവരും വിവാഹ മോചന വാർത്ത വെളിപ്പെടുത്തിയത്. ഞങ്ങൾ ഇരുവരും പരസ്പരം കണ്ടെത്തിയത് ഒരു ഭാഗ്യമാണ്. ഭാവിയിൽ സുഹൃത്തുക്കളായും സംരംഭങ്ങളിൽ പങ്കാളികളായും തുടരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. നോവലിസ്റ്റാണ് മക്കെൻസി.

ആശങ്ക

ആശങ്ക

വിവാഹമോചനത്തോടെ ആമസോണിന്റെ ഭാവി എന്താകുമെന്നതിനെ പറ്റി പലവിധ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. വിവാഹമോചന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരി മൂല്യം ഒരു ശതമാനത്തോളം ഇടിഞ്ഞിരുന്നു. ബെസോസിന്റെ കൈയ്യിൽ ആമസോണിന്റെ 79 ദശലക്ഷം ഓഹരികളാണുള്ളത്. മൊത്തം ഷെയറിന്റെ 16 ശതമാനത്തോളം വരും ഇത്.

 നിബന്ധനകൾ

നിബന്ധനകൾ

കമ്പനിയുടെ 75 ശതമാനത്തോളം വരുന്ന ഓഹരിയും വോട്ടിംഗ് അവകാശവും ജെഫി ബെസോസിന് നൽകിയാണ് മക്കെൻസി വിവാഹമോചനത്തിന് തയാറെടുത്തത്. ഇതോടെ ആമസോണിനെ പൂർണമായും കൈപ്പിടിയിലൊതുക്കാൻ ജെഫിനായി. വാഷിംഗ്ഡൺ പോസ്റ്റ് എന്ന മാധ്യമസ്ഥാപനത്തിനും ബ്ലൂ ഒറിജിന് എന്ന സ്ഥാപനത്തിലുമുള്ള തന്റെ അവകാശങ്ങളും മക്കെൻസി ജെഫിന് വിട്ടു നൽകും

മക്കെൻസിക്ക് ലഭിച്ചത്

മക്കെൻസിക്ക് ലഭിച്ചത്

35.7 ബില്യൺ ഡോളർ മൂല്യമുള്ള ആമസോണിന്റെ 19.7 ദശലക്ഷം ഓഹരികൾ മാത്രമാണ് ഇനി ആമസോണിൽ മക്കൻസിക്കുള്ളത്. മൊത്തം ഓഹരികളുടെ നാല് ശതമാനമാണിത്. ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ജീവനാംശമാണിത്.

മൂന്നാമത്തെ സമ്പന്ന വനിത

മൂന്നാമത്തെ സമ്പന്ന വനിത

ഫോർബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം വിവാഹ മോചന ഉടമ്പടിയോടെ മക്കെൻസി ലോകത്തെ മൂന്നാമത്തെ സമ്പന്നയായ വനിതയായി. ലോറിയൽ ഗ്രൂപ്പിന്റെ ഫ്രാൻകോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്, വാൾ മാർട്ട് ഉടമ സാം വാൾട്ടന്‌റെ മകൾ ആലീസ് വാൾട്ടൻ എന്നിവരാണ് മെക്കൻസിക്ക് മുന്നിലുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Mackenzie to become world's3rd richest woman after divorce settlement with Amazon founder jeff Bezos.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X