കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലിയെ പുലിമടയില്‍ ചെന്ന് ആക്രമിച്ച് മാക്രോണ്‍; ട്രംപിന്റെ നയങ്ങള്‍ ദോഷം ചെയ്യും

  • By Desk
Google Oneindia Malayalam News

വാഷിട്ഗണ്‍: ഇറാനുമായുള്ള ആണവ കരാര്‍, ഗള്‍ഫ് പ്രതിസന്ധി, അമേരിക്കന്‍ തീവ്രദേശീയമാദം തുടങ്ങിയ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളെ വിമര്‍ശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലാണ് മാക്രോണ്‍ അമേരിക്കന്‍ പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും വിമര്‍ശിച്ചത്. സംയുക്തസമ്മേളന ഹാളില്‍ പ്രവേശിച്ച മാക്രോണിന് മൂന്ന് മിനുട്ട് നീണ്ടുനിന്ന കരഘോഷത്തോടെയുള്ള സ്വീകരിണമായിരുന്നു അംഗങ്ങള്‍ നല്‍കിയത്. എന്നാല്‍ അമേരിക്കന്‍ നിലപാടുകളെ ശക്തമായി വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാവുകയായിരുന്നു.

ഇറാനുമായുണ്ടാക്കിയ ആണവ കരാറില്‍ നിന്ന് പിന്‍മാറാനുള്ള ട്രംപിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആണ കരാര്‍ ഉപേക്ഷിക്കുന്നതിലൂടെ മിഡിലീസ്റ്റിലെ പഴയ അബദ്ധങ്ങള്‍ അമേരിക്ക ആവര്‍ത്തിക്കരുത്. യു.എസ്സിനു ഫ്രാന്‍സിനും പുറമെ, റഷ്യ, ചൈന, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയവര്‍ ചേര്‍ന്നുണ്ടാക്കിയ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നത് ശരിയല്ലെന്നും മാക്രോണ്‍ പറഞ്ഞു.

 macronn

ആണവ കരാര്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നതിന് പകരം ഇറാന്‍ ആണവായുധം ഒരിക്കലും വികസിപ്പിക്കില്ലെന്നും ബാലിസ്റ്റിക് മിസൈല്‍ പദ്ധതി ഉപേക്ഷിക്കുമെന്നും മേഖലയിലെ മറ്റു രാജ്യങ്ങളില്‍ ഇടപെടില്ലെന്നും ഉറപ്പുവരുത്തുന്ന രീതിയിലുള്ള മാറ്റങ്ങള്‍ അതില്‍ വരുത്തിയാല്‍ മതിയെന്നാണ് മാക്രോണിന്റെ നിലപാട്. അതേസമയം, ആഭ്യന്തര കാരണങ്ങള്‍ കാരണം കരാറില്‍ നിന്ന് ട്രംപ് സ്വയം പിന്‍മാറുമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം തുറന്നടിച്ചു.

ലോകരാജ്യങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കാനുള്ള അമേരിക്കയുടെ ശ്രമം വലിയ ദോഷം ചെയ്യുമെന്നും മാക്രോണ്‍ മുന്നറിയിപ്പ് നല്‍കി. എല്ലാറ്റില്‍ നിന്നും പിന്‍വാങ്ങാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്. അമേരിക്ക ആദ്യം എന്ന നയം കൂടുതല്‍ അപകടത്തിലേക്കാണ് നയിക്കുക. ജനങ്ങളുടെ ഭീതിയകറ്റാന്‍ ലോകത്തേക്കുള്ള വാതിലുകള്‍ കൊട്ടിയടച്ചാല്‍ മതിയെന്ന ധാരണ ശരിയല്ല. അത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്താന്‍ മാത്രമേ ഉപകരിക്കൂ. അമേരിക്ക വാതിലടച്ചാല്‍ ലോകത്ത് മാറ്റങ്ങളുണ്ടാവാതിരിക്കില്ല. പ്രതിസന്ധികളെ ധീരമായി നേരിടുകയാണ് വേണ്ടതെന്നും മാക്രോണ്‍ പറഞ്ഞു.

English summary
Emmanuel Macron has used his speech to a joint session of Congress to urge the United States to reject nationalism and preserve the Iran nuclear deal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X