കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരീരിക്കും കുടുംബത്തിനും പാരിസിലേക്ക് ക്ഷണം

  • By Desk
Google Oneindia Malayalam News

പാരിസ്: ലബനാന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച് സൗദിയില്‍ കഴിയുന്ന സാദ് ഹരീരിക്കും കുടുംബത്തിനും പാരിസിലേക്ക് ക്ഷണം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണാണ് ഇക്കാര്യം അറിയിച്ചത്. ഹരീരിയെ സൗദി തടഞ്ഞുവച്ചിരിക്കുകയാണെന്ന ലബനാനന്‍ പ്രസിഡന്റ് മൈക്കല്‍ ഔനിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണം വിന്നിരിക്കുന്നത്. മുന്‍ ഫ്രഞ്ച് കോളനിയായ ലബനാനുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഇക്കാര്യം ഫ്രഞ്ച് പ്രസിഡന്റ് സൗദി കിരീടാവകാശിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഹരീരിയെ ക്ഷണിച്ചതെന്നാണ് വിവരം. എന്നാല്‍ എത്രകാലത്തേക്കാണ് അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് ക്ഷണിച്ചതെന്ന കാര്യം വ്യക്തമല്ല.

കൃഷ്ണദാസിന് തിരിച്ചടി... വിചാരണ തീരുന്നതു വരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതികൃഷ്ണദാസിന് തിരിച്ചടി... വിചാരണ തീരുന്നതു വരെ കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി

ഹരീരിക്ക് രാഷ്ട്രീയ അഭയം നല്‍കുകയെന്ന നിലയിലല്ല തന്റെ ക്ഷണമെന്നും മറിച്ച് സൗദി അദ്ദേഹത്തെ തടഞ്ഞുവച്ചിരിക്കുകയാണെന്ന തെറ്റിദ്ധാരണ മാറ്റുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഫ്രഞ്ച് മാധ്യമത്തോട് പറഞ്ഞു. ലബനാന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്.

saadhariri

താന്‍ ലബനാനിലേക്ക് മടങ്ങിപ്പോവുമെന്ന് കഴിഞ്ഞ ദിവസം ഹരീരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദി അധികൃതര്‍ അദ്ദേഹത്തെ വിലക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലബനാനിലെ മറോനൈറ്റ് ചര്‍ച്ച് തലവന്‍ പാത്രിയാര്‍ക്കിസ് ബിഷാറ അല്‍ റായിയുടെ സൗദി സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ഹരീരിയുടെ ട്വീറ്റ്. അദ്ദേഹം സൗദി രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

സാദ് ഹരീരി സൗദിയില്‍ തടങ്കലിലാണെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔന്‍ കുറ്റപ്പെടുത്തിയത് സൗദിക്ക് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് പാരിസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹരീരിയുടെ തടവ് ഒരു കാരണവശാലും നീതീകരിക്കാനാവാത്തതാണെന്ന് ഒന്‍ ബുധനാഴ്ച പറഞ്ഞിരുന്നു.

ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് കഴിഞ്ഞയാഴ്ച ഹരീരി രാജിപ്രഖ്യാപനം നടത്തിയത്. മറ്റു അറബ് രാഷ്ട്രങ്ങളിലെന്നപോലെ ലബനാന്റെ ആഭ്യന്തര കാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നതായും ഇതുകാരണം രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നതായും ഹരീരി കുറ്റുപ്പെടുത്തുകയുണ്ടായി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്ക്കതെിരേയും ശക്തമായ ആക്രമണമായിരുന്നു ഹരീരി നടത്തിയത്. ആയുധത്തിന്റെ ബലത്തില്‍ എല്ലാം തീരുമാനിക്കുന്നവരായി ശിയാ സായുധ സംഘം മാറിക്കഴിഞ്ഞതായും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സൗദിയുടെ സമ്മര്‍ദ്ദ ഫലമായാണ് രാജിയെന്നാണ് നിരീക്ഷകരില്‍ പലരും വിലയിരുത്തുന്നത്.

ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതിനാണ് ഹരീരിയെ സൗദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രാജിവയ്പ്പിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
France's president has sent an invitation to Lebanese leader Saad Hariri and his family to spend a few days in Paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X