കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുര്‍ദിസ്താനെതിരേ സൈനിക നടപടിയില്ലെന്ന് ഇറാഖ്; മധ്യസ്ഥത വഹിക്കാമെന്ന് ഫ്രാന്‍സ്

കുര്‍ദിസ്താനെതിരേ സൈനിക നടപടിയില്ലെന്ന് ഇറാഖ്; മധ്യസ്ഥത വഹിക്കാമെന്ന് ഫ്രാന്‍സ്

  • By Desk
Google Oneindia Malayalam News

പാരിസ്: കുര്‍ദ് സ്വാതന്ത്ര്യ ഹിതപരിശോധനയെ തുടര്‍ന്ന് ഇറാഖ് ഭരണകൂടവും കുര്‍ദിസ്താന്‍ പ്രാദേശിക ഭരണകൂടവും തമ്മിലുണ്ടായ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രോണ്‍. ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുമായ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് തന്റെ സന്നദ്ധത അറിയിച്ചത്. ഇറാഖിന് താല്‍പര്യമുണ്ടെങ്കില്‍ യു.എന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന അനുരഞ്ജന ശ്രമങ്ങളില്‍ സജീവമായ പങ്കാളിത്തം വഹിക്കാന്‍ ഫ്രാന്‍സ് ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഹിതപരിശോധനയുടെ പശ്ചാത്തലത്തില്‍ കുര്‍ദുകള്‍ക്കെതിരേ സൈനിക നടപടിക്കില്ലെന്ന് ഇറാഖ് പ്രധാനമന്ത്രിയും പറഞ്ഞു. എന്നാല്‍ വിഘടനവാദം ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ ഏറ്റുമുട്ടല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ സംഘര്‍ഷവും ആഗ്രഹിക്കുന്നില്ല. അതേസമയം ഫെഡറല്‍ വ്യവസ്ഥിതിക്ക് പോറലേല്‍ക്കുന്ന സാഹചര്യമുണ്ടാവരുത്- അദ്ദേഹം വ്യക്തമാക്കി.

france

ഹിതപരിശോധനാ ഫലത്തെ തുടര്‍ന്ന് ഉണ്ടാവാന്‍ സാധ്യതയുള്ള അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ഇറാഖ്-കുര്‍ദ് സൈന്യങ്ങള്‍ പരസ്പരം സഹകരിച്ച് മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖില്‍ നി് സ്വാതന്ത്ര്യം നേടുന്നതിന്റെ മുന്നോടിയായി സപ്തംബര്‍ 25ന് നടന്ന ഹിതപരിശോധനയില്‍ കുര്‍ദുകള്‍ വന്‍ ഭൂരിപക്ഷത്തോടെ ഇറാഖില്‍ നിന്ന് വിട്ടുപോവുന്നതിനെ അനുകൂലിച്ചിരുന്നു. കേന്ദ്രസര്‍ക്കാരായ ഇറാഖി ഭരണകൂടത്തിന്റെ എതിര്‍പ്പുകളും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളും അയല്‍ രാജ്യങ്ങളുടെ ശിക്ഷാ നടപടികളും അവഗണിച്ചായിരുന്നു ഇറാഖിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അര്‍ധ സ്വയംഭരണാധികാരമുള്ള കുര്‍ദ് മേഖലയായ കുര്‍ദിസ്താന്‍ റീജ്യണല്‍ ഗവണ്‍മെന്റ് (കെ.ആര്‍.ജി) ഹിതപ്പരിശോധന നടത്തിയത്.
iraq

യു.എന്നിനു പുറമെ, അമേരിക്ക, ബ്രിട്ടന്‍, സൗദി അറേബ്യ തുടങ്ങി വിദേശ രാജ്യങ്ങളും തുര്‍ക്കി, ഇറാന്‍, സിറിയ തുടങ്ങിയ അയല്‍ രാജ്യങ്ങളും ഹിതപരിശോധനയ്‌ക്കെതിരായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരായ യോജിച്ച പോരാട്ടം നടക്കുന്ന സമയത്ത് ഹിതപ്പരിശോധന നടത്തുന്നത് പോരാട്ടത്തെ ക്ഷീണിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് രാജ്യങ്ങള്‍ ഇതിനെ എതിര്‍ത്തത്. മേഖലയെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന തീരുമാനമാണിതെന്ന് അയല്‍രാജ്യങ്ങളും വ്യക്താക്കിയിരുന്നു. എാല്‍, തങ്ങളുടെ ഭാവി തീരുമാനിക്കാന്‍ കുര്‍ദുകള്‍ക്ക് അധികാരമുണ്ടൊയിരുന്നു കുര്‍ദ് ഗവണ്‍മെന്റ് പ്രസിഡന്റ് മസൂദ് ബര്‍സാനിയുടെ വാദം.

ഹിതപരിശോധനയെ തുടര്‍ന്ന് കുര്‍ദ് ഖേലയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഇറാഖ് കഴിഞ്ഞ ദിവസം നിര്‍ത്തിവച്ചിരുന്നു.

English summary
French President Emmanuel Macron has offered to mediate between the central government of Iraq and the Kurdistan Regional Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X