• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം മറച്ചുവെക്കുന്നവരുമായി ഒരു താരതമ്യം വേണ്ട... ചൈനയെ കുടഞ്ഞ് ഫ്രാന്‍സ്, മാക്രോണ്‍ പറയുന്നത്!!

പാരീസ്: ചൈനയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഫ്രാന്‍സ്. ചൈന പലതും മറച്ചുവെച്ചെന്നും കൊറോണയെ അത്ര നല്ല രീതിയിലല്ല നേരിട്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ തുറന്നടിച്ചു. ഇത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ഉണ്ടായത്. ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ വന്ന ഒരു ആര്‍ട്ടിക്കിളുമായി ബന്ധപ്പെട്ടാണ് ഫ്രാന്‍സുമായുള്ള ചൈനയുടെ ബന്ധം വഷളായത്. പാശ്ചാത്യ രാജ്യങ്ങള്‍ പ്രായമായവരെ കെയര്‍ ഹോമുകളില്‍ ഉപേക്ഷിക്കുകയാണെന്നും, ഇവര്‍ കൊറോണ ബാധിച്ച് മരിക്കുകയാണെന്നും പരാതിയുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രഞ്ച് വിദേശ കാര്യ മന്ത്രാലയം ചൈനീസ് അംബാസിഡറെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു.

ചൈന ഇത് ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ചതാണെന്ന് വിശദീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിനെ കുറിച്ച് ഒരു നെഗറ്റീവ് പ്രസ്താവനയും നടത്തിയിട്ടില്ല. ഫ്രാന്‍സിന്റെ കോവിഡിനെതിരായ പോരാട്ടത്തെ താഴ്ത്തി കെട്ടിയിട്ടുമില്ല. ഇനി അങ്ങനെ ഉണ്ടാവാനും പോകുന്നില്ലെന്ന് ചൈനീസ് വക്താവ് ഷാവോ ലിജാന്‍ പറഞ്ഞു. ചൈനയുടെ ഏകാധിപത്യ നയങ്ങള്‍ കോവിഡിനെ തുരത്തിയതിലൂടെ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളുടെ ദൗര്‍ബല്യം പുറത്തുവന്നതായിതോന്നുന്നുണ്ടോ എന്ന് മാക്രോണിനോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ എല്ലാം സുതാര്യമായ സമൂഹവും സത്യം മറച്ചുവെക്കുന്ന രാജ്യവും തമ്മില്‍ ഒരു താരതമ്യവും വേണ്ടെന്നായിരുന്നു ഇമ്മാനുവേല്‍ മാക്രോണിന്റെ മറുപടി.

ചൈനയും ഫ്രാന്‍സും തമ്മില്‍ പല വ്യത്യാസങ്ങളും ഉണ്ട്. പക്ഷേ ചൈന എടുത്ത തീരുമാനങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ അതാണ് നല്ലതെന്ന് പറയാന്‍ തനിക്ക് മടിയുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. ചില കാര്യങ്ങള്‍ ചൈനയില്‍ നടന്നിട്ടുണ്ട്. നമുക്കതറിയില്ല. സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്ത് കോവിഡിനെതിരെ പോരാടാന്‍ തുടങ്ങിയാല്‍ പാശ്ചാത്യ ജനാധിപത്യങ്ങള്‍ക്ക് ഭീഷണിയാണെന്നും മാക്രോണ്‍ വ്യക്തമാക്കി. ഞങ്ങള്‍ അതൊരിക്കലും അംഗീകരിക്കില്ല. നിങ്ങളുടെ ഡിഎന്‍എയിലും അടിസ്ഥാന മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കില്ല. കൊറോണ വന്നത് കൊണ്ട് അതിനൊരു മാറ്റവും സംഭവിക്കില്ലെന്ന് മാക്രോണ്‍ പറഞ്ഞു.

ചൈന വിവരങ്ങള്‍ മറച്ചുവെച്ചതിന് അന്താരാഷ്ട്ര തലത്തില്‍ വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്നുണ്ട്. ബ്രിട്ടീഷ് വിദേശ കാര്യ മന്ത്രി ഡൊമിനിക് റാബും ചൈനയെ ചോദ്യം ചെയ്തിട്ടുണ്ട്. എങ്ങനെയാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെന്ന കഠിനമായ ചോദ്യം ചൈന നേരിടേണ്ടി വരുമെന്ന് റാബ് വ്യക്തമാക്കി. എന്തുകൊണ്ട് നേരത്തെ തന്നെ ഈ വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചില്ലെന്ന കാര്യത്തിലും ചൈന മറുപടി നല്‍കണം. നേരത്തെ ട്രംപും ചൈനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യ ചൈന വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ചതായിരുന്നുവെന്ന് ആരോപണമുണ്ട്. 1290 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. മരണസംഖ്യയുടെ 50 ശതമാനം വുഹാനിലാണ്. ഇതുവരെ 3869 പേര്‍ വുഹാനില്‍ മരിച്ചു. മൊത്തം ഇത് 4600 ആണ്.

English summary
macron says china cover up coronavirus deaths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X