സ്ത്രീകൾക്ക് ഒറ്റയ്ക്ക് നടക്കാം; യാത്ര ചെയ്യാം; ഒന്നാം സ്ഥാനം മദീനയ്ക്ക്; മൂന്നാം സ്ഥാനം ആർക്ക് ?
മദീന: സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി മദീന. ഒന്നാം സ്ഥാനത്താണ് മദീന എത്തിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് കുറവായതിനാലാണ് മദീനയെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്. യുകെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ 'ഇൻഷുർ മൈ ട്രിപ്പ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനായിരുന്നു പഠനം.
അതേസമയം, ജനസംഖ്യാ അടിസ്ഥാനത്തിൽ ഇവർക്കിടയിൽ നടത്തിയ സർവേയിലാണ് 10 ൽ 10 മാർക്കും നേടി മദീന ഒന്നാം സ്ഥാനത്ത് എത്തിയത്. ദുബായ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇൻഷുർ മൈ ട്രിപ്പിന്റെ കണക്കനുസരിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും അവിവാഹിതരായ സ്ത്രീകൾ ആണ്.

മദീനയിൽ ലിംഗ ഭേദം അടിസ്ഥാനമാക്കിയുള്ള ആക്രമണങ്ങൾ ഉണ്ടാകുന്നില്ല. രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നതിന്റെ സുരക്ഷിതത്വത്തിലും മദീനയാണ് ഒന്നാം സ്ഥാനത്ത്. പത്ത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് നഗരങ്ങളുടെ സുരക്ഷാ പട്ടിക തയാറാക്കിട്ടുള്ളത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള സ്ത്രീകളുടെ സുരക്ഷിതത്വ ബോധം, വനിതകൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ, സഹായം ആവശ്യമുള്ള സ്ത്രീകൾക്ക് അവ ലഭ്യമാക്കൽ, സ്ത്രീകളോടുള്ള ബഹുമാനം തുടങ്ങിയ 10 പോയിന്റുകളിൽ പത്തിലും മദീനയാണ് ഒന്നാമതെത്തിയത്. തായ്‌ലൻഡിലെ ചിയാങ് മായ് ആണ് സ്ത്രീകളുടെ ഏകാന്ത സഞ്ചാരത്തിന് ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരം. മൂന്നാമതെത്തിയ ദുബായിക്ക് 10ൽ 9.04 മാർക്ക് ലഭിച്ചു.
9.02 പോയിന്റുമായി ജപ്പാനിലെ ക്യോട്ടോയാണ് തൊട്ടുപിന്നിൽ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ അഞ്ചാമത്തെ നഗരം ചൈനയിലെ മക്കാവു ആണ്. മക്കാവുവിന് 10 - ൽ 8.75 പോയിന്റ് ലഭിച്ചു.
അതേസമയം, ലോകത്ത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ സുരക്ഷിതമല്ലാത്ത നഗരങ്ങളിൽ മുന്നിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് ആണ്. പൂജ്യം പോയിന്റാണ് ഈ നഗരത്തിന് ലഭിച്ചത്. 2.98 പോയിന്റുമായി ക്വാലാലംപൂർ സുരക്ഷിതത്വമില്ലാത്ത നഗരങ്ങളിൽ രണ്ടാമതും 3.39 സ്‌കോർ നേടി ഡൽഹി സ്ത്രീ സുരക്ഷയുടെ മോശം പട്ടികയിൽ മൂന്നാമതും നിൽക്കുന്നു. ഇന്തൊനീഷ്യയിലെ ജക്കാർത്ത, ഫ്രാൻസിലെ പാരിസ്, എന്നിവയാണ് സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത പട്ടികയിൽ അവസാന അഞ്ച് സ്ഥാനങ്ങളിലെ മറ്റ് രണ്ട് നഗരങ്ങൾ.
അതേസമയം, ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 269 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 254 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 15 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
അതേസമയം, ഖത്തറില്‍ 452 പേര്‍ക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. ചികിത്സയിലായിരുന്ന 769 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,46,405 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.
പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 358 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 94 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 661 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,53,346 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications