പലതവണ ലൈംഗിക പീഡനത്തിനിരയായെന്ന് മഡോണ
സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക പീഡനത്തില്‍ നിന്നും സെലിബ്രിറ്റികള്‍ക്കും മോചനമില്ലെന്ന് പോപ് റാണി മഡോണ. താന്‍ തന്നെ ഒട്ടേറെ തവണ ലൈംഗിക പീഡനത്തിന് വിധേയമായിട്ടുണ്ടെന്ന് മഡോണ വെളിപ്പെടുത്തി. അടുത്തിടെ പുറത്തുവിട്ട 'സ്ട്രഗിളിംഗ് ഡേയ്‌സ്' എന്ന ഓര്‍മ്മക്കുറിപ്പുകളിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
പത്തൊന്‍പതാം വയസുമുതല്‍ താന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. മിഡ്‌വെസ്റ്റില്‍ നിന്നും ബിഗ് ആപ്പിളിലേക്കുള്ള യാത്രയിലാണ് ആദ്യത്തെ ദുരനുഭവം ഉണ്ടായത്. ഫോണ്‍ ചെയ്യാനായി വഴിവക്കില്‍ വാഹനം നിര്‍ത്തിയിരുന്നു. സൗജന്യമായി ഫോണ്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കി ഒരാള്‍ തെരുവിനടുത്തുള്ള തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല.

ന്യൂയോര്‍ക്കില്‍ വെച്ച് പല തവണ പിന്നീട് പീഡനങ്ങള്‍ ആവര്‍ത്തിച്ചു. ബലം പ്രയോഗിച്ച് ലൈംഗികതയക്ക് തന്നെ വിധേയയാക്കിയെങ്കിലും പുറത്തു പറയുകയോ പോലീസില്‍ പരാതി നല്‍കുകയോ ചെയ്തില്ല. പരാതി നല്‍കിയാല്‍ പോലീസിന്റെ അശ്ലീല ചോദ്യങ്ങള്‍ കൂടി താന്‍ കേള്‍ക്കേണ്ടിവന്നേനെയെന്ന് അവര്‍ പറഞ്ഞു.
തന്നെ പീഡിപ്പിച്ചവരെല്ലാം ഇപ്പോഴും മാന്യന്‍മാരായി നടക്കുകയാണ്. പോലീസിലും മറ്റു പരാതി പറഞ്ഞിട്ട് കാര്യമില്ല. തന്റൈ അപ്പാര്‍ട്ടുമെന്റുതന്നെ കൊള്ളയടിച്ചിട്ടും അക്കാര്യത്തില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് മഡോണ വ്യക്തമാക്കി. എത്രയേറെ പരാതി നല്‍കിയാലും പീഡനങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications