കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍സ്റ്റാഗ്രാമിതെതിരെ പ്രതിഷേധവുമായി മഡോണ

  • By Mithra Nair
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: രുപി കൗറിനു പിന്നാലെ മഡോണയും ഇന്‍സ്റ്റാഗ്രാമിന്റെ സെന്‍സര്‍ഷിപ്പിനെതിരെ രംഗത്ത്. പോപ് ഗായികയും നടിയുമായ മഡോണയാണ് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി സ്വന്തം നഗ്‌നചിത്രം ഇന്‍സറ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് രംഗത്തെത്തിയത്.

'നിതംബം കാട്ടുന്നതില്‍ കുഴപ്പമില്ല പക്ഷേ മാറിടം കാട്ടുന്നതില്‍ നിങ്ങള്‍ക്കെന്താണ് പ്രശ്‌നം?' സോഷ്യല്‍ മീഡിയയുടെ ഇരട്ടത്താപ്പിനെതിരേ മഡോണ കുറിക്കുന്നു.

madona.jp

രുപി കൗര്‍ പോസ്റ്റ് ചെയ്ത ആര്‍ത്തവ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വെബ്‌സൈറ്റിനെതിരെ രുപി എഴുതിയ കത്തുകള്‍ വൈറലാവുകയും ചിത്രങ്ങള്‍ പുനസ്ഥാപിക്കപ്പെടുകയും ചെയ്തു.

ഫ്രീ ദ നിപ്പിള്‍ ക്യാംപെയ്‌നിന്റെ ഭാഗമായി മാറിടങ്ങള്‍ പുറത്തുകാട്ടുന്ന സുതാര്യ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് സ്‌കൗട്ട് വില്ലിസ് ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം നീക്കിയതും വിവാദമായിരുന്നു.

English summary
Madonna has launched an attack on photo-sharing site Instagram over its rules on nudity after it removed an image of her posing topless.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X