പാട്ട് നിര്‍ത്തി ഗായിക മഡോണ വേദിയില്‍ പൊട്ടിക്കരഞ്ഞു!!
സ്റ്റോക്ക്‌ഹോം: പാട്ട് പാടുന്നത് നിര്‍ത്തി പ്രശസ്ത അമേരിക്കന്‍ ഗായിക മഡോണ വേദിയില്‍വെച്ച് പൊട്ടിക്കരഞ്ഞു. പാരിസ് ആക്രമണം നൊമ്പരപ്പെടുത്തുന്നുവെന്നും തനിക്ക് പാടാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞാണ് മഡോണ വേദിയില്‍ വികാരനിര്‍ഭരയായി നിന്നത്. സംഭവത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഹൃദയം പൊട്ടുന്ന വേദനയുണ്ടെന്നും മഡോണ കാണികളോട് പറഞ്ഞു.
കണ്ണുകള്‍ തുടച്ചു കുറച്ച് സമയം മഡോണ സംസാരിച്ചു. സ്‌നേഹം, ആദരവ്, പദവി ഇതെല്ലാം തിരിച്ചു കിട്ടുന്നതുവരെ തീവ്രവാദികള്‍ ആക്രമണം തുടരുമെന്നാണ് തനിക്ക് തോന്നുന്നതെന്ന് മഡോണ കരഞ്ഞു കൊണ്ട് പറഞ്ഞു. സ്‌റ്റോക്ക്‌ഹോമിലായിരുന്നു മഡോണയുടെ പരിപാടി നടന്നത്. സഹോദരങ്ങള്‍ വേദനിക്കുമ്പോള്‍ തനിക്ക് വേദിയില്‍ ആടാനും പാടാനും സന്തോഷിക്കാനും എങ്ങനെ കഴിയുമെന്നും മഡോണ ചോദിച്ചു.

പാരിസിലെ സഹോദരങ്ങളുടെ ശാന്തിക്കും സമാധാനത്തിനും വേണ്ടി ഒരു നിമിഷം മഡോണയും പരിപാടി കാണാനെത്തിയ കാണികളും പ്രാര്‍ത്ഥിച്ചു. സദസ്സിനോട് ക്ഷമ ചോദിച്ചാണ് മഡോണ പാട്ട് നിര്‍ത്തിയത്. പാരിസിലെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് മഡോണ ട്വിറ്ററിലൂടെയും പറഞ്ഞു.
പാരിസില്‍ ഐസിസ് നടത്തിയ ഭീകരാക്രമണത്തില്‍ 129ഓളം ആളുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ലോകം മുഴുവന്‍ ഞായറാഴ്ച പാരിസിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്നിരുന്നു.












Click it and Unblock the Notifications