Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അത്ഭുതം കാണിച്ചു; മജീഷ്യന് കിട്ടിയത് എട്ടിന്റെ പണി, വീഡിയോ കാണാം

ബെയ്ജിങ്: വന്‍ മാജിക്ക് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ താരമാകാന്‍ ശ്രമിച്ച യുവാവിന് തന്റെ മകന്‍ തന്നെ നല്ല മുട്ടന്‍ പണി കൊടുത്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മാജിക്ക് കാണിക്കുമ്പോള്‍ മക്കള്‍ അടുത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കൂടി ഈ വീഡിയോ പറഞ്ഞു വെക്കുന്നു.

അന്തരീക്ഷത്തില്‍ അപ്രത്യക്ഷനാകുന്ന മാജിക്ക് കാണിക്കാനായിരുന്നു കക്ഷിയുടെ പഌന്‍. വീടിന്റെ പൂന്തോട്ടത്തില്‍ നിന്നാണു പുള്ളിയുടെ അഭ്യാസം. യുവാവ് മാജിക്കിനായി തയ്യാറെടുക്കുമ്പോള്‍ പിന്നില്‍ ഒരു കുസൃതി പയ്യനെ വീഡിയോയില്‍ കാണാം. വീടിന്റെ അകത്തോട്ടുള്ള വാതില്‍ തുറന്നിട്ടിരിക്കുന്നതായും കാണാം. ഒരു ബ്രൗണ്‍ പഌസ്റ്റിക്ക് ഷീറ്റ് തനിക്കഭിമുഖമായി നിവര്‍ത്തിപ്പിടിച്ച് അതു താഴേക്ക് വീഴ്ത്തുന്നു.അത് താഴെ എത്തുമ്പോള്‍ അതു പറത്തിയ ആള്‍ അന്തരീക്ഷത്തില്‍ അലിഞ്ഞു പോകുന്ന ഭീകര ആശയം നടപ്പാക്കാനാണ് ശ്രമിച്ചത്.

magicians

എന്നാല്‍ കുസൃതി കുടുക്കയായ തന്റെ മകന്‍ കാരണം മാജിക്ക് പൊളിയുകയായിരുന്നു. ഷീറ്റു താഴെ വീഴുന്ന തക്കത്തിന് തുറന്നു കിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്കു മാഞ്ഞു പോകുക എന്നതായിരുന്നു യമണ്ടന്‍ മാജിക്ക്. എന്നാല്‍ കുരുത്തം കെട്ട മകന്‍ അകത്ത് കയറി വാതിലടച്ചത് നമ്മുടെ പ്രശസ്ത മജീഷ്യന്‍ കണ്ടില്ല. വാതിലടച്ചത് അറിയതെ ആകത്തേക്ക് ചാടിയ മജീഷ്യന്റെ നിലവിളി മാത്രമാണ് പിന്നെ കേള്‍ക്കുന്നത്. ഈ വീഡിയോ കണ്ട് ചിരിയടക്കാതിരിക്കുകയാണ് ഇപ്പോള്‍ ജനങ്ങള്‍.

കൂടുതല്‍ വാര്‍ത്തകള്‍:
ലോകത്തിലെ ഏറ്റവും വലിയ പാലത്തിന്റെ പണി ചൈന പൂര്‍ത്തിയാക്കി

പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടന്നിട്ടില്ല, ഇന്ത്യയുടേത് ഭാവനയെന്നും പാകിസ്താന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+