കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തി

  • By Ankitha
Google Oneindia Malayalam News

കർമാൻ: ഇറാനിനെ കർമാനിൽ വീണ്ടും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിൽ 6.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച യാണ് ഭുകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ലഭ്യമല്ല. ഈ മാസം രണ്ടാം തവണയാണ് ഇവിടെ ഭൂചലനം ഉണ്ടാകുന്നത്.

earth qukae

ഡിസംബർ 1 ന് ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയിരുന്നു. രാവിലെ 6.30ഓടെ കർമനിൽ ആദ്യ പ്രകമ്പനമുണ്ടായത്. ഇതിനു ശേഷം മുപ്പതോളം തുടർചലനങ്ങളുമുണ്ടായിരുന്നു. അന്നു ഉണ്ടായ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിരുന്നു. ആളപയങ്ങൾ ഉണ്ടായിരുന്നില്ല.

രാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾരാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾ

ലോകത്ത് ഏറ്റവുമധികം ഭൂകമ്പ സാദ്ധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ഇറാൻ. ഒരു മാസം മുൻപുണ്ടായ ഭൂകമ്പത്തിൽ അഞ്ഞൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച ഭൂകമ്പമുണ്ടായ കർമ്മൻ പ്രവിശ്യയിൽ 2003ലും ശക്തമായ ഭൂചലനമുണ്ടായിരുന്നു. അന്ന് മുപ്പതിനായിരത്തോളം പേരാണ് മരണപ്പെട്ടത്.

English summary
A Magnitude of 6.2 earthquake hits southeastern Iran in Kerman province on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X