കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം... കുവൈത്തും കുലുങ്ങി; ആളുകള്‍ വീടുകള്‍ വിട്ട് ഓടി

Google Oneindia Malayalam News

Recommended Video

cmsvideo
ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം | Oneindia Malayalam

ബാഗ്ദാദ്/കുവൈത്ത് സിറ്റി: ഇറാഖ്- ഇറാന്‍ അതിര്‍ത്തിയില്‍ അതി ശക്തമായ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂചലനം കുവൈത്തിലും അനുഭവപ്പെട്ടു.

വലിയ നാശ നഷ്ടങ്ങള്‍ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആള്‍താമസം കുറഞ്ഞ മേഖലയില്‍ ആണ് ഭൂചനം രൂക്ഷമായി അനുഭവപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂചലനം അനുഭവപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

Earthquake

എന്തായാലും കുവൈത്തിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഇവിടേയും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിനിട്ടുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

2017 ലും ഈ മേഖലയില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴുണ്ടായ ഭൂചലനത്തിന്റെ തീവ്രത 6.4 ആണെന്നാണ് ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം തീവ്രത 6.3 ആയിരുന്നു.

English summary
6.3 magnitude earthquake hits Iran-Iraq border, tremors felt in Kuwait.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X