കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് പിറകെ ഫിജിയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്!!

സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു

Google Oneindia Malayalam News

സുവ: ഫിജിയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. റിക്ടര്‍ സെ്കയിലില്‍ ആദ്യം 7.2 രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് 6.9 കുറയുകയായിരുന്നു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിയ്ക്കുകയായിരുന്നു. പ്രദേശിക സമയം രാവിലെയാണ് ഫിജിയുടെ തലസ്ഥാനമായ സുവയ്ക്ക് 280 കിലോമീറ്റര്‍ ദക്ഷിണപടിഞ്ഞാറ് ദിശയില്‍ ഭൂചലനമുണ്ടായത്. 15 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂഗര്‍ഭ ജലത്തിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത് ഗതാഗതക്കുരുക്കിന് ഇടയാക്കി. രണ്ട് തുടര്‍ചലനങ്ങളും ഫിജിയില്‍ അനുഭവപ്പെട്ടു.

വിനോദ സഞ്ചാരികള്‍ ഭീതിയില്‍

ഫിജിയന്‍ വിനോദസഞ്ചാര കേന്ദ്രമായ നാദിയില്‍ നിന്ന് ഭൂചലനത്തോടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചതായി റേഡിയോ ന്യൂസിലന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സുനാമി മുന്നറിയിപ്പ്

ഭൂചലനത്തിന് ശേഷം പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ആദ്യതുടര്‍ചലനം കഴിഞ്ഞ് ഒരു മണിക്കൂര്‍ പിന്നിട്ടതോടെ പിന്‍വലിച്ചു.

സോഷ്യല്‍ മീഡിയയില്‍

ഫിജിയില്‍ നാദ, സുവ, സിഗട്ടോക എന്നിവിടങ്ങളില്‍ ഭൂചനലമുണ്ടായതായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന ദ്വീപിന്റെ ദക്ഷിണ ദിശയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നാശനഷ്ടങ്ങളില്ല

ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഫിജിയിലസെ പ്രിന്‍സിപ്പല്‍ ദുരന്ത നിവാരണ മാനേജ്‌മെന്റ് ഓഫീസര്‍ വ്യക്തമാക്കി. പസിഫിക് സമുദ്രത്തില്‍ ഭൂചലന സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ഫിജി.

English summary
The USGS said the quake was at a depth of 15.2 kilometres and an aftershock measuring magnitude-5.7 had also been recorded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X