Get Updates
Get notified of breaking news, exclusive insights, and must-see stories!

പാപ്വ ന്യൂ ഗ്വിനിയയില്‍ ഭൂചലനം: റിക്ടര്‍ സെ്കയിലില്‍ 8.0 രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

പോര്‍ട്ട്‌മോര്‍സ്ബി: പാപ്വ ന്യൂ ഗിനിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.0 രേഖപ്പെടുത്തിയതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. പാപ്വ ന്യൂ ഗ്വിനിയില്‍ നിന്ന് 40 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഞായറാഴ്ച ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ചലനങ്ങളുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ പാപ്വ ഗ്വിനിയയ്ക്ക് സമീപത്തുള്ള ദ്വീപുകള്‍ക്കും സമീപരാജ്യങ്ങള്‍ക്കും സുനാമി മുന്നറിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായി സുനാമിത്തിരകള്‍ക്ക് സാധ്യതമാത്രമാണുള്ളതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.

സുനാമി മുന്നറിയിപ്പ്

പാപ്വ ഗ്വിനിയയ്ക്ക് സമീപത്തെ സോളമന്‍ ദ്വീപില്‍ ഭൂചലനമുണ്ടായതോടെ പസിഫിക് രാജ്യങ്ങളില്‍ സുനാമി ഉണ്ടാവാന്‍ സാധ്യതയുള്ളതായി പസിഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മൂന്ന് മണിക്കൂര്‍ നിര്‍ണായകം

പാപ്വ ഗ്വിനിയയുടെ സമീപ ദ്വീപുകളില്‍ ഭൂചലനത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറിനുള്ളില്‍ സുനാമിത്തിരകള്‍ ഉണ്ടാവാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. സോളമന്‍ ദ്വീപുകള്‍, നൗറു, വനൗട്ടു, ഇന്തോനേഷ്യ, ചൂക്ക്, പോണ്‍പേ, കോസറേ ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രോനേഷ്യ എന്നിവിടങ്ങളിലാണ് സുനാമിയ്ക്ക് സാധ്യതയുള്ളത്.

നാശനഷ്ടങ്ങളില്ല

ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ശക്തമായ തിരകള്‍

0.3 മുതല്‍ 1 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സുനാമി മുന്നറിയിപ്പ് കേന്ദ്രം നല്‍കുന്ന അറിയിപ്പ്. സോളമന്‍ ദ്വീപുകളില്‍ 1 മീറ്ററിലധികം പൊക്കമുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+