കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂസിലന്‍റില്‍ ശക്തമായ ഭൂചലനം: 7.4 തീവ്രത, സുനാമി മുന്നറിയിപ്പില്ല

Google Oneindia Malayalam News

വെല്ലിങ്ടണ്‍: ന്യൂസിലന്‍റില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ചച രാവിലെയോടെയാണ് അനുഭവപ്പെട്ടത്. രാജ്യതലസ്ഥാനത്ത് നിന്നും 873 കിലോമീറ്റര്‍ അകെല വടക്കുകിഴക്കന്‍ പ്രദേശമായാ എൻഗുൻഗുരുവിലാണ് ഭൂചലനം ഉണ്ടായതെന്നാ അമേരിക്കന്‍ ജിയോളജി സര്‍വ്വെ അറിയിക്കുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനത്തിന്‍റെ തീവ്രത അനഭവപ്പെട്ടു.

<strong> ഇന്ന് പിളരുമോ കേരള കോണ്‍ഗ്രസ്? ജോസഫിനെ വെല്ലുവിളിച്ച് ജോസിന്‍റെ ബദല്‍ സംസ്ഥാന കമ്മറ്റി യോഗം ഇന്ന്</strong> ഇന്ന് പിളരുമോ കേരള കോണ്‍ഗ്രസ്? ജോസഫിനെ വെല്ലുവിളിച്ച് ജോസിന്‍റെ ബദല്‍ സംസ്ഥാന കമ്മറ്റി യോഗം ഇന്ന്

റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും ചില തീരപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഉണ്ടാകൂവെന്നാണ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിക്കുന്നത്. ന്യൂസിലാന്റിലെ സിവിൽ ഡിഫൻസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയവും സുനാമി സാധ്യതകള്‍ തള്ളികളഞ്ഞു. എങ്കിലും തീരുപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് മന്ത്രാലയം നല്‍കിയിട്ടുണ്ട്.

 earthquke

കെര്‍മാഡെക് ദ്വീപുകള്‍ എന്നു വിളിക്കുന്ന പ്രദേശത്താണ് ഭൂകമ്പം ഉണ്ടായത്. അഗ്നിപർവ്വത ദ്വീപസമൂഹമായ കെർമാഡെക് ദ്വീപുകളില്‍ മുമ്പും നിരവധി തവണം ഭൂകമ്പം നടന്നിട്ടുണ്ട്. 2011 ല്‍ ന്യൂസിലാന്‍റിലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ കൊല്ലപ്പെട്ടിരുന്നു.

<strong> 'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്</strong> 'കല്യാണ പന്തലിലേക്ക് പോകേണ്ടയാളെ കുത്തിക്കൊല്ലാൻ തീരുമാനിച്ച ആർഎസ്എസ് ക്രൂരത', വൈറലായി കുറിപ്പ്

English summary
magnitude of 7.4 earthquake in newzealand; no tsunami threat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X