കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്സില്‍ ഗാന്ധി പ്രതിമ അക്രമികള്‍ തകര്‍ത്തു, വിദ്വേഷ കുറ്റകൃത്യമെന്ന് ഇന്തോ അമേരിക്കന്‍ വംശജര്‍!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ അക്രമികള്‍ തകര്‍ത്തു. കാലിഫോര്‍ണിയയെ പാര്‍ക്കില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വിദ്വേഷ കുറ്റകൃത്യമാണ് ഇതെന്ന് യുഎസ്സിലെ ഇന്ത്യന്‍ വംശജര്‍ ആരോപിച്ചു. ആറടി നീളമുള്ള പ്രതിമയാണിത്. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് ഈ പ്രതിമ സ്ഥാപിച്ചിരുന്നത്. ഈ പ്രതിമയും കാലും തലയുമെല്ലാം വെട്ടിമാറ്റിയ നിലയിലായിരുന്നു.

1

പാര്‍ക്കിലെ ജീവനക്കാരന്‍ ജനുവരി 27ന് രാവിലെയാണ് പ്രതിമ തകര്‍ത്തത് കണ്ടെത്തിയത്. അതേസമയം പ്രതിമ ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. ഇതൊരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കും. അതേസമയം എന്നാണ് പ്രതിമ തകര്‍ത്തതെന്ന് പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്താണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്നും വ്യക്തമല്ല. ഡേവിസ് സിറ്റിയിലെ വലിയൊരു ജനവിഭാഗത്തിന് ഈ പ്രതിമ ഒരു സാംസ്‌കാരിക ഐക്കണാണ്. അതുകൊണ്ട് പോലീസ് വളരെ ഗൗരവത്തോടെയാണ് ഈ കേസ് അന്വേഷിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡേവിഡ് നഗരത്തിന് സംഭാവന ചെയ്തതാണ് ഗാന്ധിയുടെ പ്രതിമ. നാല് വര്‍ഷം മുമ്പാണ് സിറ്റി കൗണ്‍സില്‍ ഈ പ്രതിമ പാര്‍ക്കില്‍ സ്ഥാപിക്കുന്നത്. ഗാന്ധി വിരുദ്ധരും, ഇന്ത്യാ വിരുദ്ധ പ്രക്ഷോഭകരും അന്ന് ശക്തമായി ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈനോറിറ്റീസ് ഇന്‍ ഇന്ത്യയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ പ്രതിമ സ്ഥാപിക്കുന്നതുമായി മുന്നോട്ട് പോകാനായിരുന്നു ഡേവിസ് അധികൃതരുടെ തീരുമാനം. ഒഎഫ്എംഐ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ക്യാമ്പയിനും ആരംഭിച്ചിരുന്നു.

ഇന്തോ-അമേരിക്കന്‍ വംശജര്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ ആകെ ഞെട്ടലിലാണ്. വിദ്വേഷത്തിന്റെയും ഇന്ത്യാ വിരുദ്ധതയുടെയും ഹിന്ദു വിരുദ്ധതയുടെയും അന്തരീക്ഷം വിവിധ സംഘടനകള്‍ ചേര്‍ന്ന് യുഎസ്സില്‍ ഉണ്ടാക്കിയിട്ടുണ്ട്. ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ സംഘടനയുടെ ഗൗരവ് ദേശായ് പറഞ്ഞു. ഇത്തരം വിദ്വേഷ ഗ്രൂപ്പുകള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഇതിഹാസങ്ങള്‍ക്കെതിരെ വിദ്വേഷ ക്യാമ്പയിന്‍ നടത്തുകയും, ഹിന്ദു മതത്തെ കുറിച്ചുള്ള ഭയം വളര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇവര്‍ ഇന്ത്യയെ കാലിഫോര്‍ണിയയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് പോലും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ദേശായ് പറഞ്ഞു.

2016ല്‍ ഒഎഫ്എംഐ ആറാം തരത്തിലെയും ഏഴാം തരത്തിലെയും പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രചാരണം നടത്തിയിരുന്നു. പകരം ദക്ഷിണേഷ്യ എന്നാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഇത്തരമൊരു നീക്കം നടന്നിരുന്നില്ല. അതേസമയം ഖലിസ്താന്‍ വാദികള്‍ ഗാന്ധി പ്രതിമയെ തകര്‍ത്തതിനെ പ്രശംസിക്കുന്നുണ്ട്. ഇന്ന് ശുഭദിനമാണെന്ന് ട്വീറ്റില്‍ പറയുന്നുണ്ട്. നേരത്തെ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള ഗാന്ധി പ്രതിമ ഖലിസ്താന്‍ വാദികള്‍ തകര്‍ത്തിരുന്നു.

Recommended Video

cmsvideo
Joe Biden’s rights keeper has her roots in Alappuzha

English summary
mahatma gandhi statue in california park is vandalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X