കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്.. മഹിന്ദ രജപക്സെ സ്ഥാനമൊഴിഞ്ഞു, റനില്‍ വിക്രമസിന്‍ഹ പ്രധാനമന്ത്രിയായ് ഞായറാഴ്ച സത്യ പ്രതിജ്ഞയേല്‍ക്കും

ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ്: മഹിന്ദ രജപക്സെ സ്ഥാനമൊഴിഞ്ഞു, റെനില്‍ വിക്രമസിന്‍ഹ പ്രധാനമന്ത്രിയായ് ഞായറാഴ്ച സത്യ പ്രതിജ്ഞയേല്‍ക്കും!!

  • By Desk
Google Oneindia Malayalam News

കൊളംബോ: ഏറെ നാളത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുശേഷം ശ്രീലങ്കയില്‍ റെനില്‍ വിക്രമസിന്‍ഹ പ്രധാനമന്ത്രിയായി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയിലെ മുതിര്ന്ന മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ശ്രീലങ്കന്‍ പ്രധാനമന്ത്രി മൈത്രിപാല സിരിസേന വിക്രമസിന്‍ഹയെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനം കൈക്കോണ്ടതായി കൊളംബോ പേജ് റിപ്പോര്‍ട്ട് ചെയ്യുന്നു.വിക്രമസിന്‍ഹെ മൈത്രിപാല സിരിസേനയുമായും സ്പീക്കര്‍ കരു ജയസൂര്യയുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്.ഇതോടെ ഏറെ നാളായി ശ്രീലങ്കയില്‍ തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് അയവു വന്നേക്കും.

അതേസമയം ശ്രീലങ്കയെ ഒന്നാകെ സമ്മര്‍ദത്തിലാക്കി രാഷ്ട്രീയ പ്രതിസന്ധി തീര്‍ത്ത മുന്‍ പ്രസിഡണ്ട് മഹേന്ദ്ര രജപക്‌സെ രാജി വച്ചു.വെള്ളിയാഴ്ച്ച രജപക്‌സെയുലെ മകന്‍ നമല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയുന്നത് രാജ്യത്തിന്റെ സ്ഥിരത കാക്കാനാണെന്നാണ് മനല്‍ പറയുന്നു.രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും എസ്എല്‍പിപി മൈത്രിപാല സിരിസേനയുമായി സഖ്യത്തിലാകുമെന്നും നമല്‍ പറയുന്നു.

mahindra-rajapaksa-1

ശ്രീലങ്കന്‍ പ്രധാനമന്ത്രി മൈത്രിപാല സിരിസേന വിവാദം വിളിച്ചോതിയാണ് മഹിന്ദ രജപക്‌സെയെ പ്രധാനമന്ത്രിയാക്കിയത്.ഒക്ടോബര്‍ 26നായിരുന്നു റെനില്‍ വിക്രമസിന്‍ഹയെ പുറത്താക്കി രജപക്‌സെയെ അധികാരത്തിലേറ്റിയത്.തുടര്‍ന്ന് 20 മാസം മാക്കി നില്‍ക്കെ സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ട് രാജ്യത്ത് രാഷ്ട്രീയ അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ പരിതസ്ഥിതിതീര്‍ത്തു.എന്നാല്‍ സുപ്രീം കോടതി ഈ നീക്കം അംഗീകരിച്ചില്ല,ഇത് രജപക്‌സെ സിരിസേന സഖ്യത്തിന് വലിയ വെല്ലുവിളിയാക്കി.ജിസംബര്‍ 3 ന് ശ്രീലങ്കന്‍ കോടതി രജപക്‌സെയും കാബിനറ്റിനെയും ഭരണത്തില്‍ തുടരുന്നതില്‍ നിന്ന് വിലക്കി.

ranil-shriyan-wi


രജപക്‌സെയുടെ പ്രധനമന്ത്രി പദം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരു്ന്നു.വിധി അനുകൂലമായതോടെ ജനാധിപത്യം വഴി അധികാരത്തിലെത്തിയ വിക്രമസിന്‍ഹെ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.മഹിന്ദ രജപക്‌സെയുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന എന്ന എസ്എല്‍പിപി മറ്റ് പാര്‍ട്ടികളുമായി യോജിച്ചു പോകുമെന്ന് രജപകസെ പറയുന്നു.

English summary
Mahinda Rajapakse step down from Prime minister post ,Ranil Wickremesinghe will swearing in as PM on Sunday. The political controversy ends in SriLanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X