കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ രാഷ്ട്രത്തെ ഉടന്‍ അംഗീകരിക്കണം: യൂറോപ്യന്‍ യൂനിയനോട് മഹ്മൂദ് അബ്ബാസ്

  • By Desk
Google Oneindia Malayalam News

ബ്രസല്‍സ്: കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് ഉടന്‍ അംഗീകാരം നല്‍കണമെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു. 2019 അവസാനത്തോടെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റുമെന്ന് യു.എ.സ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഇസ്രായേലി പാര്‍ലമെന്റില്‍ വച്ച് പ്രഖ്യാപിച്ച അതേദിവസം തന്നെയാണ് അബ്ബാസ് യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ഈ ആവശ്യം ഉന്നയിച്ചത്.

ആ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയ്യില്‍? എങ്കില്‍ വന്‍ ദുരന്തം... ദിലീപിനും നടിക്കും ഒരുപോലെ?
ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കാനും അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറൂസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് മൈക്ക് പെന്‍സുമായുള്ള കൂടിക്കാഴ്ച ഫലസ്തീന്‍ നേതാക്കള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. 28 അംഗ യൂറോപ്യന്‍ യൂനിയന്റെ വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ നിങ്ങളാണ് ഫലസ്തീന്റെ യഥാര്‍ത്ഥ പങ്കാളികളും സുഹൃത്തുക്കളുമെന്നും അബ്ബാസ് പറഞ്ഞു. മിഡിലീസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ യൂനിയന്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

mahmoud

യൂറോപ്യന്‍ യൂനിയന്‍ ഫലസ്തീനെ അംഗീകരിക്കുന്നത് ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് തടസ്സമാകില്ല. മറിച്ച് ഫലസ്തീനികള്‍ക്ക് പ്രശ്‌നപരിഹാരത്തെക്കുറിച്ചുള്ള പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ അതുപകരിക്കും- അദ്ദേഹം പറഞ്ഞു.

ജെറൂസലേം വിഷയത്തില്‍ ഫലസ്തീന്റെ നിലപാട് യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ചതായും എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മറ്റൊരു യോഗം കൂടി ചേരേണ്ടതുണ്ടെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജെറൂസലേം വിഷയത്തില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്ന് ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത ഇനിമുതല്‍ തങ്ങള്‍ അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ജെറൂസലേം തീരുമാനത്തോടെ പ്രശ്‌നത്തില്‍ മധ്യസ്ഥനാവാനുള്ള അമേരിക്കയുടെ യോഗ്യത നഷ്ടമായെന്നാണ് ഫലസ്തീന്റെ നിലപാട്.

ജെറൂസലേം ഇരു രാജ്യങ്ങള്‍ക്കുമായി ഭാഗിച്ചു നല്‍കി ദ്വിരാഷ്ട്ര പരിഹാരമാണ് ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ വിഭാഗം അധ്യക്ഷ ഫെഡെറിക്ക മൊഗെറിനി പറഞ്ഞു. ഇരുവിഭാഗത്തിന്റെയും ന്യായമായ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള പ്രായോഗികവും യാഥാര്‍ഥ്യത്തിലൂന്നിയതുമായ വഴി ഉത്തരവാദിത്ത ബോധത്തോടെയും അതീവ ശ്രദ്ധയോടെയും വിഷയത്തെ കൈകാര്യം ചെയ്യുകയെന്നതാണ്. ദ്വിരാഷ്ട്ര പരിഹാരമെന്നത് യു.എന്‍ നേരത്തേ അംഗീകരിച്ചതാണെന്നും അവര്‍ പറഞ്ഞു.

English summary
Mahmoud Abbas, the president of the Palestinian Authority, has urged European Union (EU) countries to
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X