കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: മൂത്രമൊഴിയ്ക്കാന്‍ അനുവദിച്ചില്ല, തൊഴിലുടമയ്ക്ക് യുവതി മൂത്രം ചേര്‍ത്ത് ഭക്ഷണം നല്‍കി

  • By ജാനകി
Google Oneindia Malayalam News

ഷാര്‍ജ: മനുഷ്യ മൂത്രം കലര്‍ത്തിയ ഭക്ഷണവും ജ്യൂസുകളും പാകം ചെയ്ത് തൊഴിലുടമയ്ക്ക് നല്‍കിയ വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. സ്വന്തം മൂത്രം ഭക്ഷണത്തിലും മറ്റും കലര്‍ത്തി തൊഴിലുടമയ്ക്കും കുടുംബത്തിനും നല്‍കിയെന്നാണ് ജോലിക്കാരിയ്ക്ക് എതിരായ പരാതി.

വീട്ടിലെ മറ്റൊരു സ്ത്രീയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു കുപ്പിയുമായി യുവതിയെ കണ്ടത്. കുപ്പിയില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കുടിയ്ക്കാന്‍ തയ്യാറാക്കിയ പ്രത്യേക പാനീയമാണെന്ന് ജോലിക്കാരി ഉത്തരം നല്‍കി. എന്നാല്‍ അതേ പാനീയം കുടിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിയ്ക്കുകയും ചെയ്തു. ഇതോടെ വിവരം തൊഴിലുടമയെ അറിയിച്ചു.

Indian Food

കൂടുതല്‍ ചോദ്യം ചെയ്യലില്‍ താന്‍ ഭക്ഷണത്തില്‍ മൂത്രം കലര്‍ത്താറുണ്ടെന്ന് യുവതി പറഞ്ഞു. രാത്രികാലങ്ങളില്‍ മൂത്രമൊഴിയ്ക്കാന്‍ പോകാന്‍ അനുവാദമില്ലെന്നും അതിനാല്‍ ഒരു കുപ്പിയില്‍ മൂത്രം ശേഖരിയ്ക്കുമെന്നും ജോലിക്കാരി പറഞ്ഞു. മൂത്രം കലര്‍ത്തിയ ഭക്ഷണം നല്‍കിയാല്‍ തനിയ്ക്ക് തൊഴിലുടമയേയും കുടുംബത്തേയും നിയന്ത്രിയ്ക്കാമെന്നും ജോലിക്കാരി വിശ്വസിച്ചിരുന്നു.

English summary
Maid accused of mixing urine with family food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X