വീട്ടിലെ ദുരിതം ഒാര്‍ത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യന്‍ യുവതി റാസല്‍ഖൈമയില്‍ വിചാരണ നേരിടുന്നു
റാസല്‍ഖൈമ: ആത്മഹത്യയ്ക്ക് ശ്രമിച്ച ഏഷ്യന്‍ വീട്ടുജോലിക്കാരി വിചാരണ നേരിടുന്നു. തൊഴിലുടമയുടെ വീട്ടില്‍ വച്ചാണ് 32 ഗുളികകള്‍ കഴിച്ച് ആത്മഹത്യ ചെയ്യാന്‍ യുവതി ശ്രമിച്ചത്. റാസല്‍ഖൈമയിലാണ് സംഭവം നടക്കുന്നത്. കേസില്‍ വിധി പറയുന്നത് നവംബര്‍ 14ലേയ്ക്ക് മാറ്റി.
ഏറെ സാമ്പത്തിക പ്രശ്‌നങ്ങളുമായാണ് യുവതി യുഎഇയില്‍ എത്തുന്നത്.സ്വന്തം വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവതി വിചാരണ വേളയില്‍ പറഞ്ഞു. തൊഴിലുടമയുടെ വീട്ടില്‍ യുവതിയ്ക്ക് പീഡനമേല്‍ക്കേണ്ടി വന്നിട്ടില്ല.

വീട്ടിലെ പ്രശ്‌നങ്ങള്‍ യുവതിയെ ഏറെ വിഷമത്തിലാക്കിയിരുന്നു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്തായാലും വീട്ടിലെ സാമ്പത്തിക ബുദ്ധുമുട്ടുകള്‍ കൊണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലായിരിയ്ക്കുകയാണ്. വിചാരണയ്‌ക്കൊടുവില്‍ ശിക്ഷിയ്ക്കപ്പെട്ടാല്‍ ജീവിതം കൂടുതല്‍ ദുസ്സഹമാകും.












Click it and Unblock the Notifications