കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്റെ ജയം അംഗീകരിക്കാതെ പ്രതിപക്ഷം... ജനവിധി അട്ടിമറിച്ചു.... പാകിസ്താനില്‍ പ്രക്ഷോഭം!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ പ്രതീക്ഷിച്ച പോലെ വിജയിച്ചിരിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രിയാവുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. എന്നാല്‍ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള്‍ നടക്കുന്നത്. വമ്പന്‍ ജനകീയ പ്രക്ഷോഭമാണ് ഇമ്രാന്‍ ഖാനെതിരെ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് അധികാരത്തിലെത്തുന്നത് എന്നാണ് ആരോപണം. ഇത് തീര്‍ത്തും ശരിയാണെന്ന് പല ഏജന്‍സികളും ശരിവെക്കുന്നു.പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാകിസ്താന്‍ മുസ്ലീം ലീഗും അദ്ദേഹത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്.

രാജ്യത്ത് യുദ്ധസമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി പദത്തില്‍ എത്തിയാലും ഭരണം സുഗമമാവില്ലെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു. എന്നാല്‍ പ്രതിഷേധങ്ങള്‍ ഒഴിവാക്കി എല്ലാവരും എന്റെ ഭരണത്തിന് കീഴില്‍ നില്‍ക്കണമെന്ന ഇമ്രാന്‍ ഖാന്റെ ആഹ്വാനം ജനങ്ങളെ കൂടുതല്‍ ചൊടിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ തെരുവ് യുദ്ധം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പാകിസ്താന്‍ കത്തുന്നു

പാകിസ്താന്‍ കത്തുന്നു

ഇമ്രാന്‍ ഖാന് വിജയം ആഘോഷിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. നേരായ രീതിയിലല്ല അദ്ദേഹം ജയിച്ചത്. പ്രതിപക്ഷത്തെ പ്രമുഖരായ രണ്ട് പാര്‍ട്ടികള്‍ക്കൊപ്പം നിരവധി ചെറുപാര്‍ട്ടികളും ഇമ്രാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് ഇവരുടെ ആവശ്യം.

എല്ലാം അന്വേഷിക്കാമെന്ന് ഇമ്രാന്‍ ഖാന്‍

എല്ലാം അന്വേഷിക്കാമെന്ന് ഇമ്രാന്‍ ഖാന്‍

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന വാദം ഗൗരവമേറിയതാണ്. ഇക്കാര്യം താന്‍ അധികാരത്തിലെത്തിയാല്‍ അന്വേഷിക്കാന്‍. ഇപ്പോള്‍ രാജ്യം മുഴുവന്‍ എന്റെ ഭരണത്തിന് കീഴില്‍ അണിനിരക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു. അതേസമയം ഇമ്രാന്‍ ഖാനെ സൈന്യം പലയിടത്തും സഹായിച്ചെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത്. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കലും എതിരാളികളുടെ വോട്ട് റദ്ദാക്കല്‍ എന്നിവയിലൂടെ ഇമ്രാന്‍ ഖാന്‍ ജയത്തിലെത്തിയതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

തുറന്നടിച്ച് യൂറോപ്പ്യന്‍ യൂണിയന്‍

തുറന്നടിച്ച് യൂറോപ്പ്യന്‍ യൂണിയന്‍

പാകിസ്താനിലെ തിരഞ്ഞെടുപ്പുകള്‍ ഒരിക്കലും സത്യസന്ധമായി നടക്കാറില്ലെന്നാണ് യൂറോപ്പ്യന്‍ യൂണിയന്‍ ആരോപിക്കുന്നത്. 2013ല്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിനെ വെല്ലുന്ന തരത്തിലാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കുന്നത്. ഒരുപാര്‍ട്ടിയെ ജയത്തിലെത്തിക്കാന്‍ വേണ്ടി മാത്രം നടന്ന തിരഞ്ഞെടുപ്പാണിത്. തുല്യത ഇതില്‍ ഉണ്ടായിട്ടില്ലെന്നും യൂറോപ്പ്യന്‍ യൂണിയന്‍ പറഞ്ഞു.

തോല്‍വി അംഗീകരിച്ചു

തോല്‍വി അംഗീകരിച്ചു

നവാസ് ഷെരീഫിന്റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീം ലീഗ് തോല്‍വി അംഗീകരിച്ചത് മറ്റ് പാര്‍ട്ടികളെ അമ്പരിപ്പിക്കുന്നത്. ഞങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ഹംസ ഷെഹബാസ് ഷെരീഫ് പറഞ്ഞു. നവാസ് ഷെരീഫിന്റെ മരുമകനാണ് ഹംസ ഷെരീഫ്. നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൃത്രിമം ഉണ്ടെന്നും ഇമ്രാന്റെ ജയം അംഗീകരിക്കില്ലെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു. അതേസമയം പാകിസ്താനില്‍ 582 പോളിങ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ചതായി യൂറോപ്പ്യന്‍ യൂണിയന്‍ പറഞ്ഞു.

സൈന്യത്തിന്റെ ഇടപെടലില്ല

സൈന്യത്തിന്റെ ഇടപെടലില്ല

പോളിംഗ് സ്‌റ്റേഷനുകളിലൊന്നും സൈന്യം ഇടപെട്ടതായി യൂറോപ്പ്യന്‍ യൂണിയന്‍ കണ്ടെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ ഏറ്റവും സുതാര്യമായ രീതിയിലാണ് ചെയ്തത്. എന്നാല്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന് സംശയമുണ്ട്. വോട്ടെണ്ണുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. പാകിസ്താനിലെ ജനങ്ങളുടെ ജനവിധി അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് സംശയമെന്നും യൂറോപ്പ്യന്‍ യൂണിയന്‍ വ്യക്തമാക്കി.

ഇമ്രാന്‍ ഖാന് വെല്ലുവിളികള്‍

ഇമ്രാന്‍ ഖാന് വെല്ലുവിളികള്‍

വന്‍ വെല്ലുവിളികളാണ് ഇമ്രാന്‍ ഖാനെ കാത്തിരിക്കുന്നത്. പ്രധാനമായും താന്‍ അറിഞ്ഞുകൊണ്ട് യാതൊരു കൃത്രിമവും തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടില്ല എന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടി വരും. രണ്ടാമത്തേത് കറന്‍സി പ്രതിസന്ധിയാണ്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലാണ് പാകിസ്താനിലെ സമ്പദ് മേഖല. തൊഴില്‍ മേഖലയും തകര്‍ന്ന് കിടക്കുകയാണ്. കടബാധ്യത മറ്റൊരു പ്രതിസന്ധിയാണ്. ഇത് അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ പരിഹരിച്ചാല്‍ വീണ്ടും അദ്ദേത്തിന് തന്നെ അധികാരത്തില്‍ വരാന്‍ സാധിക്കും.

തെളിവുകള്‍ കൈമാറും

തെളിവുകള്‍ കൈമാറും

കഴിഞ്ഞ ദിവസം ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തില്‍ ചെറുപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഒത്തുചേര്‍ന്നിരുന്നു. ഇതില്‍ ഇമ്രാന്‍ ഖാന്റെ ജയത്തെ ഇവര്‍ തള്ളിക്കളഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതിന്റെ തെളിവുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ ബിലാവല്‍ ബൂട്ടോയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പങ്കെടുത്തിയിരുന്നു. ഞങ്ങള്‍ നിരീക്ഷണം നടത്തിയ പല സ്ഥലത്തും പാകിസ്താന്‍ തെഹരീക് ഇന്‍സാഫ് പാര്‍ട്ടി അതിക്രമം കാണിച്ചെന്നും ഇവര്‍ ആരോപിക്കുന്നു.

ലാവലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണം! സിബിഐ സുപ്രീം കോടതിയിൽലാവലിൻ കേസിൽ പിണറായി വിജയൻ വിചാരണ നേരിടണം! സിബിഐ സുപ്രീം കോടതിയിൽ

നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ബ്ലഡ് മൂൺ; ചെയ്യാൻ പാടില്ലാത്തതും മുൻകരുതലുകളുംനൂറ്റാണ്ടിലെ ദൈർഘ്യമേറിയ ബ്ലഡ് മൂൺ; ചെയ്യാൻ പാടില്ലാത്തതും മുൻകരുതലുകളും

English summary
Main parties concede Pakistan elections to Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X