Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിമുടി അഴിച്ച് പണി പണിത് അല്‍താനി: 3 ലക്ഷം കോടിയിലേറെ ഫണ്ടിന്റെ ചുമതല ഇനി ഷെയ്ഖ് ബന്ദറിന്

ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായും അമീറിന്റെ ഓഫീസ് അറിയിച്ചു.

qatar

ദോഹ: ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബിൻ സൗദ് അൽതാനിയെ ഗൾഫ് രാജ്യത്തിന്റെ 450 ബില്യൺ ഡോളർ വിലമതിക്കുന്ന സോവറിൻ (രാജകീയ) വെൽത്ത് ഫണ്ടിന്റെ ചെയർമാനായി നിയമിച്ച് ഖത്തർ ഭരണാധികാരി. ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മേലുള്ള മാറ്റം ഫണ്ടിന്റെ തന്ത്രത്തിലോ നിക്ഷേപ നയങ്ങളിലോ മാറ്റങ്ങൾ വരുത്താൻ സാധ്യതയില്ലെന്നാണ് അന്തർ ദേശീയ റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ക്യുഐഎയുടെ നിക്ഷേപ നയത്തിൽ പ്രധാനിയായ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മൻസൂർ ബിൻ ഇബ്രാഹിം അൽ മഹമൂദ് അദ്ദേഹത്തിന്റെ പദവിയില്‍ തുടരും.

ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന് ശേഷവും ഫണ്ട് കൂടുതൽ വിദേശ ഇടപാടുകൾക്കായുള്ള ശ്രമം തുടരുന്നതിനിടയിലാണ് പുതിയ മാറ്റം. അടുത്തിടെ 2.4 ബില്യൺ യൂറോ നിക്ഷേപത്തോടെ ജർമ്മൻ യൂട്ടിലിറ്റി RWE എജിയുടെ നിർണായക പിന്തുണക്കാരായി മാറിയിരുന്നു. പുതിയ ചെയർമാൻ ഷെയ്ഖ് ബന്ദർ ഖത്തറിന്റെ സെൻട്രൽ ബാങ്ക് ഗവർണർ കൂടിയാണ്.

 qatar-pri

ഖത്തർ ഭരണ തലപ്പത്ത് നടത്തിയ സുപ്രധാന മാറ്റങ്ങളുടെ ഭാഗമായാണ് ഷെയ്ഖ് ബന്ദറിന്റെ നിയമനവും. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രാജിയെത്തുടർന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയെ നിയമിച്ചതാണ് പ്രധാന പ്രഖ്യാപനം.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മൂന്നര വർഷത്തെ ഉപരോധം മികച്ച രീതിയില്‍ മറികടന്ന ഷെയ്ഖ് മുഹമ്മദ് 2016 മുതൽ ഖത്തറിന്റെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച ഖത്തറിന്റെ ജനകീയ മുഖമായിരുന്നു. അമീറിന്റെ ഓഫീസായ അമീരി ദിവാന്റെ തലവനായ ശേഷം 2020 ജനുവരിയിലായിരുന്നു ഷെയ്ഖ് ഖാലിദിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയെ ആഭ്യന്തര മന്ത്രിയായി നിയമിച്ചതായും അമീറിന്റെ ഓഫീസ് അറിയിച്ചു.2022 ഫുട്ബോൾ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരിയെയും ഊർജ മന്ത്രി സാദ് അൽ കാബിയെയും വീണ്ടും ആ പദവിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+