ദുബായ് ജബൽ അലി തുറമുഖത്തെ തീപിടുത്തം നിയന്ത്രണവിധേയം: ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്
ദുബായ്: ദുബായിലെ ജബൽ അലി തുറമുഖത്തുണ്ടായ തീപിടുത്തം പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയെന്ന് സിവിൽ ഡിഫൻസ്. ഇന്ന് പുലർച്ചെയാണ് തുറമുഖത്തിന് സമീപം നങ്കുരമിട്ടിരുന്ന ചെറുകപ്പലിൽ നിന്ന് തീപടരുന്നത്. അതേ സമയം തീപിടുത്തമുണ്ടായി 40 മിനിറ്റിനകം തന്നെ തീയണയ്ക്കാൻ കഴിഞ്ഞതായി ദുബായ് മീഡിയ ഓഫീസ് ട്വീറ്റിൽ വ്യക്തമാക്കി.
സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമുണ്ടാകുകയോ ചെയ്തിട്ടില്ലെന്നും ട്വീറ്റിൽ പറയുന്നു. അതേ സമയം കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. തുറമുഖത്ത് നങ്കുരമിട്ട കപ്പലിലെ കണ്ടെയ്നറിൽ നിന്നാണ് തീപടർന്നതെന്ന് ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇ സമയം രാത്രി പന്ത്രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടാകുന്നത്. വലിയ ശബ്ദത്തോടെ പ്രദേശത്ത് തീപടർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരാണ് തീയണച്ചത്. എന്നാൽ തീപിടുത്തമുണ്ടായത് തുറമുഖത്തിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഗൾഫ് മേഖലയിലുള്ള തുറമുഖങ്ങളിൽ ഏറ്റവും വലിയതാണ് ജബൽ അലിയിലേത്.
സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications