കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ സർക്കാർ ഭരണം വേണ്ട... പട്ടാള ഭരണം മതിയെന്ന് ജനങ്ങൾ, സർവെ ഫലം പുറത്ത്

ന്ത്യയിലെ അഞ്ചിൽ നാലുഭാഗം ജനങ്ങളും സർക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങളും പട്ടാള ഭരണത്തേയും എകാധിപത്യത്തെയും അനുകൂലിക്കുന്നതായി റിപ്പോർട്ട്.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
രാജ്യത്തെ പകുതിയിലധികം പേര്‍ക്കും വേണ്ടത് പട്ടാള ഭരണം | Oneindia Malayalam

വാഷിങ്ടൺ: ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങൾക്ക് സർക്കാരിനോടുളള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സർവെ ഫലം. ഇന്ത്യയിലെ അഞ്ചിൽ നാലുഭാഗം ജനങ്ങളും സർക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങളും പട്ടാള ഭരണത്തേയും എകാധിപത്യത്തെയും അനുകൂലിക്കുന്നതായി റിപ്പോർട്ട്. പ്യൂ റിസർച്ച് സെന്റർ നടത്തിയ സർവെയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

അവസാനം പാകിസ്താൻ മുട്ടുമടക്കി, താലിബാനുമായി ചർച്ചയ്ക്ക് റെഡി, പിന്നിൽ ഇന്ത്യയുടെ നീക്കംഅവസാനം പാകിസ്താൻ മുട്ടുമടക്കി, താലിബാനുമായി ചർച്ചയ്ക്ക് റെഡി, പിന്നിൽ ഇന്ത്യയുടെ നീക്കം

military

ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ ശത്രുക്കളുടെ നെഞ്ചിടുപ്പ് കൂടി, പുതിയ യുദ്ധകപ്പൽ ഐഎന്‍എസ് കില്‍തണ്‍ സേനയിൽ

കഴി‍ഞ്ഞ എഴുപതു വർഷമായ ഇന്ത്യയിൽ ജനാധിപത്യ സംവിധാനമാണ് പിന്തുടരുന്നത്. എന്നാൽ ഇപ്പോൾ 55 ശതമാനം പേർ ഏകാധിപത്യത്തേയും പട്ടാള ഭരണത്തേയും പിന്തുണക്കുന്നതായാണ് സർവെഫലം വ്യക്തമാക്കുന്നത്. കൂടാതെ 27 ശതമാനം ആളുകൾ ഒരു ശക്തനായ നേതാവിന്റെ കീഴിൽ ഭരണം ആഗ്രഹിക്കുന്നതായും സർവെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

സർക്കാരിൽ വിശ്വാസം കുറഞ്ഞു

സർക്കാരിൽ വിശ്വാസം കുറഞ്ഞു

2012 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6.9 ശതമാനമായി വർധിച്ചിരുന്നു,. ഈ സാഹചര്യത്തിൽ 85 ശതമാനം ജനങ്ങൾ സർക്കാരിൽ കൂടുതൽ വിശ്വാസമർപ്പിച്ചിരുന്നതായി സർവെ ഫലം വ്യക്തമാക്കുന്നുണ്ട്.

പട്ടാള ഭരണം വേണ്ട

പട്ടാള ഭരണം വേണ്ട

55 വയസിനു മുകളിൽ പ്രായമുള്ള ആളുകളാണ് പട്ടാള ഭരണത്തെ എതിർക്കുന്നവർ. ഇവരിൽ ഭൂരിപക്ഷം ജനങ്ങളും പട്ടാള ഭരണത്തിന്റെ ദുരിതങ്ങൾ അനുഭവിച്ചിട്ടുള്ളവരോ ജനാധിപത്യ സംവിധാനത്തിനു വേണ്ടി പ്രയത്നിച്ചുള്ളവരാണ്.

 വിശ്വാസം നഷ്ടപ്പെട്ടു

വിശ്വാസം നഷ്ടപ്പെട്ടു

നേതാക്കന്മാരിലുള്ള ജനങ്ങളുടെ വിശ്വാസം കുറയുന്നു എന്നതിന്റെ തെളിവാണ് സർവെഫലം. ജനാധിപത്യ സംവിധാനത്തെ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ജനങ്ങളാണ് ഇതിനെതിരെ രംഗത്തെത്തിരിക്കുന്നത്.

പട്ടാള ഭരണത്തെ എതിർത്ത് യൂറോപ്യൻ ജനങ്ങൾ

പട്ടാള ഭരണത്തെ എതിർത്ത് യൂറോപ്യൻ ജനങ്ങൾ


യൂറോപ്യന്‌‍ രാജ്യങ്ങളിൽ വെറും 10 ശതമാനം ജനങ്ങൾ മാത്രമാണ് പട്ടാള ഭരണത്തെ അനുകൂലിക്കുന്നത്. ബാക്കി പകുതിയിലധികം ജനങ്ങളും ഇതിനെതിരെയാണ്. കൂടാതെ ദക്ഷിണാഫ്രിക്കയിലെ പകുതിലധികം ജനങ്ങളും പട്ടാള ഭരണത്തെ അനുകൂലിക്കുന്നുണ്ട്.

ഏകാധിപത്യഭരണം

ഏകാധിപത്യഭരണം

റഷ്യയിൽ 48 ശതമാനം ജനങ്ങളും ഒരു ശക്തനായ നേതാവിന്റെ കീഴിൽ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുണ്ട്. ഏഷ്യ പസഫിക് മേഖലയിൽ ഉൾപ്പെടുന്നവര‍ മാത്രമാണ് ടെക്നോക്രസിയെ പിന്തുണക്കുന്നത്. ഇന്ത്യ ഈ മേഖലയിലാണ ഉൾപ്പെടുന്നത്.

 പ്യൂ റിസർച്ച് സർവേ

പ്യൂ റിസർച്ച് സർവേ

ലോകത്തിലെ പ്രധാന രാജ്യങ്ങളിലെ ഭരണനിർവ്വഹണം സംബന്ധിച്ച് പഠനം നടത്തുന്ന സ്ഥാപനമാണ് പ്യൂ റിസർച്ച്. ഇവരുടെ സർവെ ഫലത്തിലാണ് ഞെട്ടിക്കുന്നവെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. 38 രാജ്യങ്ങളിലാണ് പ്യൂ റിസർച്ച് സർവെ നടത്തിയത്. ഇതിൽ പകുതിയിലധികം രാജ്യങ്ങളും ജനാധിപത്യ സംവിധാനമാണ് പിന്തുണക്കുന്നത്.

English summary
More than four-fifths of Indian citizens trust their government, but interestingly, a majority of Indians also support military rule and autocracy, a latest Pew survey said on Monday.In India, where the economy has grown on average by 6.9 per cent since 2012, 85 per cent (of people) trust their national government," Pew Research said in a report based on its survey on governance and trust among key countries across the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X