മെയ്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ച് റഷ്യ; സൈനിക ഉപകരണങ്ങളുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും
മോസ്കോ: മെയ്ക് ഇന്‍ ഇന്ത്യ പദ്ധയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്കാന് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. പ്രതിരോധരംഗത്ത് സാങ്കേതിക വിദ്യാ കൈമാറ്റവും ഇരുരാജ്യങ്ങളുടെ സംയുക്ത സംരഭങ്ങളായി വരും. ആയുധ ഇടപാടില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂട്ടായ മുന്നേറ്റത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിയില്‍ തീരുമാനമായത്.
മെയ്ക്ക് ഇന്ത്യ പദ്ധതിക്ക് കീഴില്‍ വരുന്ന കമ്പനികളുമായി എത്രയും വേഗത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍ സമാനമായ സഹകരണം പ്രഖ്യാപിച്ച 2016 മുതല്‍ നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളുമായി റഷ്യ പങ്കാളിത്തം ഉറപ്പ് വരുത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പ്രത്യേകിച്ച് വ്യോമായന മേഖലിയില്‍ ഇന്ത്യയുമായി കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനാണ് റഷ്യ ശ്രദ്ധിക്കുന്നത്. ആയുധങ്ങളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ്, ഘടകങ്ങള്‍, അഗ്രഗേറ്റുകള്‍, മറ്റ് ഉള്‍പ്പന്നങ്ങള്‍ എന്നിവ ഉല്പാദിപ്പിക്കുന്നതിന് പുറമെ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും തയ്യാറാവും.
ഇരുരാജ്യങ്ങളുടേയും ആഭ്യന്തരകാര്യങ്ങളില്‍ മറ്റുള്ളവര്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളിലെ വിയോജിപ്പും നരേന്ദ്ര മോദിയും പുതിനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിരോധം, വ്യോമ, സമുദ്ര വാർത്താവിനിമയ സംവിധാനങ്ങൾ, ഊർജം, പ്രകൃതിവാതകം, പെട്രോളിയം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള 15 കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications