കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെയ്ക് ഇന്‍ ഇന്ത്യയുമായി സഹകരിച്ച് റഷ്യ; സൈനിക ഉപകരണങ്ങളുടെ ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

Google Oneindia Malayalam News

മോസ്കോ: മെയ്ക് ഇന്‍ ഇന്ത്യ പദ്ധയില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയായി. പ്രതിരോധരംഗത്ത് സാങ്കേതിക വിദ്യാ കൈമാറ്റവും ഇരുരാജ്യങ്ങളുടെ സംയുക്ത സംരഭങ്ങളായി വരും. ആയുധ ഇടപാടില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള കൂട്ടായ മുന്നേറ്റത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനും തമ്മിലുള്ള ഉച്ചകോടിയില്‍ തീരുമാനമായത്.

രാഹുൽ ഗാന്ധി നിയമിച്ച നേതാവിനെ തള്ളി സോണിയ; ഹരിയാനയിൽ ഭുപീന്ദർ സിംഗ് ഹൂഡ തന്നെരാഹുൽ ഗാന്ധി നിയമിച്ച നേതാവിനെ തള്ളി സോണിയ; ഹരിയാനയിൽ ഭുപീന്ദർ സിംഗ് ഹൂഡ തന്നെ

മെയ്ക്ക് ഇന്ത്യ പദ്ധതിക്ക് കീഴില്‍ വരുന്ന കമ്പനികളുമായി എത്രയും വേഗത്തില്‍ തന്നെ ചര്‍ച്ചകള്‍ നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ വ്യത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീക്കര്‍ സമാനമായ സഹകരണം പ്രഖ്യാപിച്ച 2016 മുതല്‍ നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളുമായി റഷ്യ പങ്കാളിത്തം ഉറപ്പ് വരുത്തിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

putin-

പ്രത്യേകിച്ച് വ്യോമായന മേഖലിയില്‍ ഇന്ത്യയുമായി കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനാണ് റഷ്യ ശ്രദ്ധിക്കുന്നത്. ആയുധങ്ങളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും അറ്റകുറ്റപ്പണികള്‍ക്കായി സ്പെയര്‍ പാര്‍ട്സ്, ഘടകങ്ങള്‍, അഗ്രഗേറ്റുകള്‍, മറ്റ് ഉള്‍പ്പന്നങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുന്നതിന് പുറമെ സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും തയ്യാറാവും.

'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്'നേതൃത്വം തികഞ്ഞ തോല്‍വി'; കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും തമ്മില്‍ രൂക്ഷമായ വാക് പോര്

ഇരുരാജ്യങ്ങളുടേയും ആഭ്യന്തരകാര്യങ്ങളില്‍ മറ്റുള്ളവര്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളിലെ വിയോജിപ്പും നരേന്ദ്ര മോദിയും പുതിനും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിരോധം, വ്യോമ, സമുദ്ര വാർത്താവിനിമയ സംവിധാനങ്ങൾ, ഊർജം, പ്രകൃതിവാതകം, പെട്രോളിയം, വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണത്തിനുള്ള 15 കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു.

English summary
make in india with russia; indian players to make defence spares
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X