കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാര്യത്തില്‍ ഒരിക്കലും പിഴവ് വരുത്തരുത്, ഈ വൈറസ് ഏറെക്കാലം ഇവിടെയുണ്ടാകും; മുന്നറിയിപ്പ്

Google Oneindia Malayalam News

ജനീവ: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ദീര്‍ഘകാലത്തേക്ക് നമ്മുടെ ഗ്രഹത്തില്‍ ഉണ്ടാകുമെന്ന മുന്നറിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ലോകം കൊറോണ വൈറസിനെതിരെയുള്ള ഒന്നാം ഘട്ട പോരാട്ടത്തിനിടെയാണ് സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തില്‍ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനം ഗബ്രിയാസിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Tedros Adhanom Ghebreyesus

കൊറോണ വൈറസ് നിയന്ത്രണത്തിലാണെന്ന് കരുതിയ രാജ്യങ്ങളിള്‍ രോഗബാധ വീണ്ടും വന്നു. നിലവില്‍ അമേരിക്കയിലും ആഫ്രിക്കയിലും കണക്കുകള്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രോഗത്തെ പ്രതിരോധിക്കാനുള്ള നിര്‍ദ്ദേശം ജനുവരി 30ന് ലോകാരോഗ്യ സംഘടന നല്‍കിയിരുന്നെന്ന് ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കയില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ലോകാരോഗ്യ സംഘടന നേരിടുന്നത്. രാജിവ്ക്കാനുള്ള ആവശ്യങ്ങള്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം ടെഡ്രോസ് ഇപ്പോള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്.

പടിഞ്ഞാറന്‍ യൂറോപ്പില്‍ രോഗം കുറഞ്ഞ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ആഫ്രിക്ക, മധ്യ-തെക്കന്‍ അമേരിക്ക, കിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ രോഗം വ്യാപനത്തിന്റെ തോത് ഉരുന്ന സ്ഥിതിയാണുള്ളത്. ഇത് വളരെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ലോകത്തിലെ മിക്ക രാജ്യങ്ങളും രോഗത്തെ നേരിടുന്നതില്‍ പ്രാഥമിക ഘട്ടത്തിലാണ്. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ വൈറസ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ഈ സമയത്ത രോഗപ്രതിരോധത്തില്‍ പിഴവുകള്‍ വരുത്തരുത്. ഏറെ ദൂരം പോകേണ്ടതുണ്ട് നമുക്ക്. ഈ ഗ്രഹത്തില്‍ വൈറസ് ദീര്‍ഘകാലം നമ്മോടൊപ്പം ഉണ്ടാകും. ലോകാരോഗ്യ സംഘടന രോഗപ്രതിരോധത്തിന് കൃത്യമായി നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam

അതേസമയം, അമേരിക്കയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000ല്‍ അധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നിരിക്കുകയാണ്. 848994 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 47646 ആയി. 84050 പേരാണ് അമേരിക്കയില്‍ നിന്നും രോഗമുക്തി നേടിയിട്ടുള്ളത്. 717268 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 14016 പേരാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്.ഇതുവരെ അമേരിക്കയില്‍ഡ 4325342 രോഗപരിശോധനകളാണ് നടത്തിയിരിക്കുന്നത്.

English summary
Make No Mistake, The World Health Organization Is Warning All Nations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X