കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസം നവീകരണം പൂര്‍ത്തിയായി; കഅബാ പ്രദക്ഷിണത്തിന് ഇനി തടസ്സമില്ല

  • By Desk
Google Oneindia Malayalam News

ജിദ്ദ: മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രമായ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ കഅബാ ശരീഫിന് സമീപത്തായി സ്ഥിതി ചെയ്യുന്ന സംസം കിണറിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നവീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചു. കഴിഞ്ഞ ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷം ഒക്ടോബര്‍ 21നായിരുന്നു സംസം കിണറില്‍ നിന്ന് കൂടുതല്‍ വേഗത്തില്‍ വെള്ളമെടുക്കുന്നതിനായുള്ള നവീകരണ ജോലികള്‍ തുടങ്ങിയത്. നേരത്തേ പ്രഖ്യാപിച്ചതു പ്രകാരം റമദാന്‍ തുടങ്ങുന്നതിനു മുമ്പായി തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

മലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതംമലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതം

ഇതോടെ കഅബാ പ്രദക്ഷിണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കി. ഉംറ തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരുന്നു പ്രദക്ഷിണ വലയത്തിലേക്ക് പ്രവേശനം. പൊതുവെയുള്ള പ്രദക്ഷിണം മേല്‍ത്തട്ടിലൂടെ മാത്രമായിരുന്നു. ജോലികള്‍ പൂര്‍ത്തിയായതിനാല്‍ പ്രദക്ഷിണ വലയം (മത്വാഫ്) നിയന്ത്രണം നീക്കി വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു.

zamzam

രണ്ടു ഘട്ടങ്ങളായാണു സംസം കിണര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. പ്രദക്ഷിണ വലയത്തിന്റെ കിഴക്കു ഭാഗത്തു സംസം കിണറിലേക്ക് 8 മീറ്റര്‍ നീളവും 120 മീറ്റര്‍ വീതിയുമുള്ള അഞ്ചു സര്‍വീസ് ക്രോസിങ്ങുകള്‍ നിര്‍മിച്ചിട്ടുണ്ട്. മുമ്പ് നടന്നിരുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസം കിണറിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ അടിഞ്ഞുകൂടിയ ചീളുകളും മറ്റു നിര്‍മാണ അവശിഷ്ടങ്ങളും പൂര്‍ണമായും നീക്കം ചെയ്യുകയുമുണ്ടായി. നവീകരണത്തിന്റെ ഭാഗമായി മികച്ച സ്റ്റെറിലൈസേഷന്‍ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 16 ലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ മക്കാ ഹറം ശരീഫ് വികസിപ്പിക്കുന്ന പദ്ധതിയിലെ മൂന്നാം ഘട്ടം കൂടിയാണ് സംസം നവീകരണം.

കഅബാ മന്ദിരത്തില്‍ നിന്ന് ഏതാണ്ട് 20 മീറ്ററുകള്‍ അകലെയുള്ള സംസം കിണര്‍ അത്ഭുതങ്ങളുടെ നിലക്കാത്ത ഉറവയായാണ് കണക്കാക്കപ്പെടുന്നത്. ഇന്നും ജനകോടികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും പുരാതനമായ ഉറവയാണ് സംസം. 30 മീറ്റര്‍ മാത്രം ആഴമുള്ള സംസം കിണറില്‍ സെക്കന്‍ഡില്‍ 18.5 ലിറ്റര്‍ വെള്ളം പമ്പ് ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടാമത്തെ പുണ്യ നഗരിയായ മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്ക് മാത്രം ദിവസവും ഏതാണ്ട് 120 ടണ്‍ സംസം ജലം എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 250ലേറെ എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം 24 മണിക്കൂറും ജോലി ചെയ്താണ് കിണര്‍ നവീകരണം പൂര്‍ത്തിയാക്കിയത്.

സൗദി സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നുസൗദി സ്‌കൂളുകളില്‍ നിന്ന് മുസ്ലിം ബ്രദര്‍ഹുഡ് അനുഭാവികളെ പിരിച്ചുവിടുന്നു

English summary
Prince Khaled Al-Faisal, emir of Makkah and adviser to Custodian of the Two Holy Mosques, opened the renovation project of Zamzam well and the surrounding area at Makkah’s Grand Mosque on Tuesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X