കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ്: മക്ക അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം, രേഖകളില്ലാതെയെത്തിയ 72000 പേരെ തിരിച്ചയച്ചു

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മക്ക അതിര്‍ത്തിയില്‍ പരിശോധന കര്‍ശനം | Oneindia Malayalam

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ ഒഴുക്ക് ദിനം പ്രതി ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കെ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി. അനധികൃത സന്ദര്‍ശകരെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ പഴുതടച്ച പരിശോധനയാണ് അതിര്‍ത്തി കവാടങ്ങളില്‍ സൗദി സുരക്ഷാ വിഭാഗങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഹജ്ജ് അനുമതി പത്രമില്ലാതെ (തസ്രീഹ്) മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച 72,037 പേരെയും 30,449 വാഹനങ്ങളും തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ വിഭാഗം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക്പോസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

makka


ജൂലൈ ഒന്‍പതിനാണ് മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം ആരംഭിച്ചത്. രണ്ടാഴ്ചയ്ക്കകം തന്നെ ഇത്രയും പേരെ പിടികൂടാനായി എന്നത് വലിയ കാര്യമായാണ് സുരക്ഷാ വിഭാഗം കാണുന്നത്.

വിദേശികളില്‍ നിന്നുള്ള മൂന്ന് വിഭാഗം ആളുകള്‍ക്ക് മാത്രമാണ് ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവാദമുള്ളത്. ഹജ്ജ് കര്‍മത്തിനായി പ്രത്യേക അനുമതി പത്രമുള്ളവര്‍, മക്കയില്‍ നിന്ന് ഇഷ്യൂ ചെയ്തിരിക്കുന്ന റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍, ഹജ്ജ് സീസണില്‍ പ്രത്യേകമായി വിവിധ ജോലികളിലേര്‍പ്പെടാന്‍ അനുമതി നല്‍കപ്പെട്ടിട്ടുള്ളവര്‍ എന്നിങ്ങനെയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. ഈ മൂന്ന് രേഖകളില്ലാത്ത ഒരു വിദേശിയെയും ഈ കാലയളവില്‍ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് മക്ക എമിറേറ്റ് വക്താവ് ട്വിറ്റര്‍ എക്കൗണ്ടില്‍ വ്യക്തമാക്കി.

മക്കയിലെ ആയിഷ പള്ളിക്ക് സമീപമുള്ള തന്‍ഈം ചെക്ക് പോസ്റ്റ് വഴിയാണ് കൂടുതല്‍ പേര്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചത്. ഇവിടെ നിന്ന് 710 വാഹനങ്ങളിലായെത്തിയ ആരായിരത്തോളം അനധികൃത സന്ദര്‍ശകരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരികെ അയച്ചത്. വരുംദിനങ്ങളില്‍ തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിക്കുന്നതോടെ പ്രവേശന കവാടങ്ങളിലെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

English summary
makkah entry ban in force
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X