കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രക്തം പുരണ്ട യൂണിഫോം കണ്ട് മലാല പൊട്ടിക്കരഞ്ഞു, ആശ്വാസമേകി സത്യാര്‍ഥി

  • By Meera Balan
Google Oneindia Malayalam News

ഓസ്ലോ: മലാല എന്ന ധീരയായ പെണ്‍കുട്ടിയെ എല്ലാവര്‍ക്കും പരിചിതമാണ് എന്നാല്‍ വിങ്ങിപ്പൊട്ടി കണ്ണീരൊഴുക്കുന്ന മലാലയെ അധികം പരിചയമില്ലായിരിയ്ക്കും.നോര്‍വേ തലസ്ഥാനമായ ഓസ്ലോ അത്തരമൊരു കാഴ്ചയ്ക്കുള്ള വേദിയായി. നൊബേല്‍ സമ്മാന പുരസ്‌ക്കാര പ്രദര്‍ശനത്തില്‍ തന്റെ രക്തം പുരണ്ട യൂണിഫോം പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത് കണ്ടാണ് മലാല പൊട്ടിക്കരഞ്ഞത്. ഒപ്പമുണ്ടായിരുന്ന സഹ നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി മലാലയെ നെറുകയില്‍ ചുംബിച്ച് ആശ്വസിപ്പിച്ചു.

താലിബാന്റെ വെടിയേറ്റ് വീഴുമ്പോള്‍ മലാല ധരിച്ചിരുന്ന നീല നിറത്തിലുള്ള ചിരിദാറും തട്ടവും പ്രദര്‍നത്തിലുണ്ടായിരുന്നു. തന്റെ വസ്ത്രങ്ങള്‍ കണ്ടപ്പോഴാണ് മലാല കരഞ്ഞത്. പൊട്ടിക്കരയുന്ന മലാലവയെ ചേര്‍ത്ത് നിര്‍ത്തി നിറുകയില്‍ ചുംബിച്ച് നീ ധീരയാണെന്ന് പറഞ്ഞ് ആശ്വസിപ്പിയ്ക്കുകയായിരുന്നു കൈലാഷ് സത്യാര്‍ഥി. ആദ്യമായാണ് മലാലയുടെ വസ്ത്രം പൊതു വേദിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്.

Malala, Sathyarthi

ഒക്ടോബര്‍ 12നാണ് മലാലയ്ക്ക് പാകിസ്താനിലെ സ്വാത് താഴ് വരയില്‍ വച്ച് താലിബാന്റെ വെടിയേല്‍ക്കുന്നത്. ബുധനാഴ്ചയാണ് മലാലയ്ക്ക് കൈലാഷ് സത്യാര്‍ഥിയ്ക്കും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിയ്ക്കുന്നത്. കുട്ടികളുടെ അവകാശത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പോരാടിയതാണ് ഇരുവരെയും നൊബേലിന് അര്‍ഹരാക്കിയത്. മലാല ഇസ്ലാം വിരുദ്ധതയാണ് നടത്തുന്നതെന്നും പാശ്ചാത്യ സംസ്ക്കാരമാണ് പിന്തുടരുന്നതെന്നും ഇതിനാണ് അവര്‍ഡ് ലഭിച്ചതെന്നും പാക് തീവ്രവാദ സംഘടനയായ തെഹ്രിക്ക് -ഇ-താലിബാന്‍ പറയുന്നു.

English summary
The sight of blood-spattered school uniform she was wearing the day the Taliban shot her, made Pakistan's teen Nobel laureate Malala Yousafzai burst into tears, prompting fellow awardee India's Kailash Satyarthi to comfort her saying "you are so brave"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X