കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് മലാലയുടെ ക്ഷണം

Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ക്ഷണം. നോബല്‍ സമ്മാന പുരസ്‌കാരം വിതരണം നടക്കുന്ന ചടങ്ങിലേക്കാണ് മലാല നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. മോദിക്കൊപ്പം പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മലാല ക്ഷണിച്ചിട്ടുണ്ട്.

നോര്‍വ്വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ ഡിസംബറിലാണ് നോബല്‍ പുരസ്‌കാരങ്ങള്‍ കൈമാറുക. ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും ഞങ്ങളോടൊപ്പം ചേരാന്‍ ഞാന്‍ ക്ഷണിക്കുന്നു - മലാല പറഞ്ഞു. സമാധാന നോബല്‍ ജേതാവായ കൈലാഷ് സത്യാര്‍ഥിയോട് പ്രധാനമന്ത്രിമാരെ ക്ഷണിക്കുന്ന കാര്യം പറഞ്ഞിട്ടുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു.

malala-modi

ഇന്ത്യയും പാകിസ്താനും തമ്മില്‍ ആരോഗ്യകരമായ ഒരു ബന്ധമുണ്ടാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് മലാലയുടെയും സത്യാര്‍ഥിയുടെയും തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ ബന്ധത്തിനായിഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും - മലാല പറഞ്ഞു. അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്താനും നടത്തുന്ന ആക്രമണങ്ങളില്‍ നിരാശയുണ്ടെന്നും മലാല കൂട്ടിച്ചേര്‍ത്തു.

രാജ്യങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടാകേണ്ടത്. ഞാന്‍ സമാധാനത്തില്‍ വിശ്വസിക്കുന്നു - നോബല്‍ സമ്മാനത്തിന് അര്‍ഹയാകുന്ന പ്രായം കുറഞ്ഞ വ്യക്തിയായ 17 കാരി മലാല പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാനത്തിനായി മലാലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കൈലാഷ് സത്യാര്‍ഥി ദില്ലിയില്‍ പറഞ്ഞു. മദര്‍ തെരേസയ്ക്ക് ശേഷം സമാധാന നോബല്‍ ലഭിക്കുന്ന ഇന്ത്യന്‍ പൗരനാണ് 60കാരനായ കൈലാഷ് സത്യാര്‍ഥി.

English summary
Nobel Peace Prize winner Malala Yousafzai today invited Indian and Pakistani Prime Ministers Narendra Modi and Nawaz Sharif to the ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X