കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല വധശ്രമക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

  • By Anwar Sadath
Google Oneindia Malayalam News

സ്വാത്ത്: പാക്കിസ്ഥാനിലെ സ്വാത്ത് താഴ്‌വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മലാല യുസഫ് സായി എന്ന പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പത്ത് താലിബാന്‍ തീവ്രവാദികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പടിഞ്ഞാറന്‍ പാകിസ്ഥാനിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ സപ്തംറിലാണ് തീവ്രവാദികള്‍ അറസ്റ്റിലായത്. ഇവരില്‍ പ്രധാനിയായ അതാവുള്ള ഖാന്‍(23) എന്നയാള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിട്ടില്ല. തഹ്‌രീക് ഇ താലിബാന്റെ പാകിസ്ഥാനിലെ കമാന്ററായ മുല്ല ഫസലുള്ളയാണ് മലാലെ കൊല്ലാനായി ഉത്തരവിട്ടതെന്ന് പ്രതികള്‍ അന്വേഷണോദ്യോഗസ്ഥരോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

malalayousafzai

2012ലാണ് സ്‌കൂള്‍ വിട്ടുവരികയായിരുന്ന മലാലയ്ക്കും സുഹൃത്തുക്കള്‍ക്കും നേരെ വെടിവെയ്പുണ്ടായത്. ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലും പിന്നീട് ലണ്ടനിലും നടത്തിയ വിദഗ്ധ ചികിത്സയ്ക്കുശേഷമാണ് മലാല ജീവിതത്തിലേക്ക് മടങ്ങിയത്. ആക്രമണത്തിന് ഇരയാകുമ്പോള്‍ 15 വയസായിരുന്നു മലാലയുടെ പ്രായം.

വധശ്രമത്തിന് ശേഷവും കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലാലയ്ക്ക് 2014ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. തീവ്രവാദികളുടെ വധഭീഷണിയുള്ളതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ലണ്ടനിലാണ് മലാല ഇപ്പോള്‍ താമസിക്കുന്നത്. പാക്കിസ്ഥാനിലേക്ക് മടങ്ങി ഒരുനാള്‍ പാക് പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്ന് മലാല ഈയിടെ വെളിപ്പെടുത്തിയിരുന്നു.

English summary
Malala Yousafzai attack; 10 sentenced to life in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X