കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാല വീണ്ടും പാകിസ്താന്‍ മണ്ണില്‍; പ്രധാനമന്ത്രിയെ കാണും, ആറ് വര്‍ഷത്തെ പ്രവാസ ജീവിതം

Google Oneindia Malayalam News

ഇസ്ലാമാബാദ്: സമാധാന നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി വീണ്ടും ജന്മനാട്ടില്‍ തിരിച്ചെത്തി. ആറ് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് മലാല പാകിസ്താനിലെത്തുന്നത്. പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് വേണ്ടി പ്രചാരണം നടത്തുന്ന മലാല 2012ല്‍ പാക് താലിബാന്റെ വെടിയേറ്റതോടെയാണ് അന്താരാഷ്ട്ര തലത്തല്‍ ശ്രദ്ധിക്കപ്പെട്ടത്.

Images

ചികില്‍സയുടെ ഭാഗമായി ലണ്ടനിലെത്തിയ അവര്‍ പിന്നീട് പഠനം ഓക്‌സഫഡ് സര്‍വകലാശാലയില്‍ തുടര്‍ന്നു. ഒടുവല്‍ കനത്ത സുരക്ഷയിലാണ് പാകിസ്താനിലേക്കുള്ള വരവ്. ഇസ്ലാമാബാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം മലാല എത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സുരക്ഷാ സൈനികര്‍ അവര്‍ക്ക് അകമ്പടിയായുണ്ട്. പ്രധാനമന്ത്രി ഷാഹിദ് ഖാകന്‍ അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തും. അടുത്ത നാല് ദിവസം അവര്‍ പാകിസ്താനിലുണ്ടാകും.

2014ല്‍ സമാധാന നൊബേല്‍ പുരസ്‌കാരം മലാലയ്ക്ക് ലഭിച്ചിരുന്നു. സമാധാന നൊബേല്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 14ാം വയസിലാണ് അക്രമികളുടെ വെടിയേല്‍ക്കുന്നത്. കഴിഞ്ഞാഴ്ച ട്വിറ്ററില്‍ പാകിസ്താനിലേക്ക് തിരിച്ചുവരുമെന്ന് മലാല സൂചിപ്പിച്ചിരുന്നു.

2012ല്‍ സ്വാത് താഴ്‌വരയില്‍ വച്ചാണ് മലാലയുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി ഒരു സംഘം അക്രമികള്‍ വിദ്യാര്‍ഥിനിയെ വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ മലാലയെ റാവല്‍പിണ്ടി ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി മണിക്കൂറുകള്‍ക്കകം വൈദ്യസഹായത്തോടെ ബ്രിട്ടനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

പാകിസ്താനിലെ ഗോത്രമേഖലയായ സ്വാത് താഴ്‌വരയായണ് മലാലയുടെ ജന്മദേശം. ഈ മേഖലയില്‍ പാക് താലിബാന് ശക്തമായ സ്വാധീനമുണ്ട്. ആക്രമണ ശേഷം ലോകം അറിയപ്പെട്ട പെണ്‍കുട്ടിയായി മലാല മാറി. ബ്രിട്ടനിലാണ് പിന്നീട് കഴിഞ്ഞതെങ്കിലും ലോകത്തിന്റെ പല ഭാഗത്തും അവര്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് വേണ്ടി സഞ്ചരിച്ചിരുന്നു. മലാല ഫണ്ട് എന്ന പേരില്‍ പെണ്‍കുട്ടുകളുടെ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിന് പ്രത്യേക ഫണ്ട് അവര്‍ ശേഖരിക്കുകയും പാകിസ്താന്‍, നൈജീരിയ, ജോര്‍ദാന്‍, സിറിയ, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ വിനിയോഗിക്കുകയും ചെയ്തിരുന്നു.

English summary
Malala Yousafzai makes first trip to Pakistan since Taliban attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X