ജിദ്ദയില്‍ മലപ്പുറം സ്വദേശി പാകിസ്താന്‍ പൗരന്‍റെ കുത്തേറ്റ് മരിച്ചു; 2 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശിയെ കുത്തികൊന്നു. ജിദ്ദയിലെ ഇന്‍ഡ്രസ്ട്രിയല്‍ സിറ്റിയില്‍ മലപ്പുറം കൂടിലങ്ങാടി സ്വദേശി അബ്ദുല്‍ അസീസാണ് കൊല്ലപ്പെട്ടത്. കൂടെ ജോലിചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി അബ്ദുള്‍ അസീസിനെ കത്തികൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഫാര്‍മസ്യൂട്ടിക്കല്‍ സൊല്യൂഷ്യന്‍ ഇന്‍ഡസ്ട്രിയല്‍ എന്ന കമ്പനിയില്‍ മെയിന്റിനെന്‍സ് സൂപ്പര്‍വൈസറായിരുന്നു അബ്ദുല്‍ അസീസ്. 36 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയാണ് ഇദ്ദേഹം. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒറ്റൊരു മലയാളിക്കും ഒരു ബംഗ്ലാദേശ് പൗരനും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തും മുമ്പ് അസീസ് മരിച്ചതായി ദൃക്‌സാക്ഷികള്‍ പോലിസിനു മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Recommended Video
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.












Click it and Unblock the Notifications