• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയുടെ മരുന്ന് ഉപയോഗിക്കരുത്... ചൈന പറയുന്നു, 75 പേരില്‍ സംഭവിച്ചത്, ഫ്രാന്‍സില്‍ നിന്ന്!!

ബെയ്ജിംഗ്: ഇന്ത്യയുടെ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീനിനെ കുറിച്ച് വീണ്ടും പരാതികള്‍. ചൈനയില്‍ നടത്തിയ പരീക്ഷണം തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. അതേസമയം ഒരുവശത്ത് ഫ്രാന്‍സും അമേരിക്കയും ഈ മരുന്ന് വാങ്ങി പ്രതിസന്ധിയില്‍ നില്‍ക്കുന്ന അവസരത്തിലാണ് ചൈനയിലും ഈ മരുന്ന് പരാജയമായിരിക്കുന്നത്. ഫ്രാന്‍സും യുഎസ്സും ഉന്നയിക്കാത്ത പ്രശ്‌നങ്ങളാണ് ഇവരില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം വിവിധ ഭൂഖണ്ഡത്തിലെ മനുഷ്യരില്‍ പലവിധത്തിലാണ് മലേറിയ മരുന്നിന്റെ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവുകയെന്ന് വ്യക്തമായിരിക്കുകയാണ്. ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങള്‍ ഈ മരുന്ന് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഐസിഎംആര്‍ കൊറോണയ്‌ക്കെതിരെ ഈ മരുന്ന് ഉപയോഗിക്കേണ്ടെന്ന് നിലപാടിലാണ്. ഫ്രാന്‍സില്‍ നിന്ന് പുതിയൊരു വാക്‌സിന്‍ ഇതിനിടിയില്‍ തയ്യാറായി കഴിഞ്ഞു. ലോകത്തിന്റെ പുതിയ പ്രതീക്ഷ അതിലാണ്.

ചൈനയിലും പാളി

ചൈനയിലും പാളി

ഇന്ത്യ ആദ്യമേ തന്നെ മലേറിയ മരുന്നിനെ എതിര്‍ത്തിട്ടാണ് ഉള്ളത്. എന്നാല്‍ ഫ്രാന്‍സും അമേരിക്കയും ബ്രസീലും മരുന്നിനായി ഇന്ത്യക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും പരീക്ഷണം പരാജയപ്പെട്ടിരിക്കുകയാണ്. കൊറോണവൈറസിനെ ഒരു തരത്തിലും ഈ മരുന്ന് പ്രതിരോധിക്കുന്നില്ലെന്ന് ചൈനയിലെ പഠനങ്ങള്‍ പറയുന്നു. ഭീകരമായ സൈഡ് ഇഫക്ടുകളാണ് രോഗികളില്‍ കണ്ടതെന്ന് ചൈന പറയുന്നു. ചൈനയില്‍ 16 സെന്ററുകളില്‍ കൊറോണ ബാധിച്ച 150 രോഗികളിലാണ് പരീക്ഷണം നടത്തിയത്

ബ്രസീലിന്റെ വഴിയേ

ബ്രസീലിന്റെ വഴിയേ

ബ്രസീലില്‍ മരുന്ന് ഉപയോഗിച്ച 11 പേരാണ് മരിച്ചത്. ഫ്രാന്‍സില്‍ നിരവധി ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടക്കം മലേറിയ മരുന്നിനെ സംശയത്തോടെയാണ് കണ്ടത്. ഇതിന് അംഗീകാരവും ലഭിച്ചിരുന്നില്ല. ചൈനയില്‍ കൂടി ഇത് പരാജയപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ഈ മരുന്ന് വലിയ തോതില്‍ വിറ്റഴിക്കാന്‍ സാധിക്കില്ല. യുഎസ് ഈ മരുന്ന് ശേഖരിച്ച് വെക്കാനും തുടങ്ങിയിരുന്നു. അതേസമയം അന്താരാഷ്ട്ര നയതന്ത്രത്തിന് ഇന്ത്യ മലേറിയ മരുന്നിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. അത് പരാജയപ്പെട്ടിരിക്കുകയാണ്.

ഭയപ്പെടുന്ന പ്രശ്‌നം

ഭയപ്പെടുന്ന പ്രശ്‌നം

മലേറിയ മരുന്ന് ഉപയോഗിച്ചവരില്‍ സി റിയാക്ടീവ് പ്രോട്ടീനിന്റെ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ശരീരത്തിലെ എരിച്ചില്‍ വര്‍ധിപ്പിക്കുന്ന ഘടകമാണിത്. അതേസമയം വലിയ തോതിലുള്ള പരീക്ഷണത്തില്‍ ഇത് വിജയിച്ചേക്കാം. പക്ഷേ വേണ്ടത്ര ഫലം ഇതുവരെ ഒരുപരീക്ഷണത്തിലും ഇത് കാണിച്ചിട്ടില്ല. മലേറിയ മരുന്ന് കഴിഞ്ഞ 75 പേരില്‍ ഗുരുതരമായ പാര്‍ശ്വ ഫലങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് ചെറിയ തോതിലായത് കൊണ്ട് ഇവര്‍ രക്ഷപ്പെട്ടു. പലര്‍ക്കും അതിസാരത്തിന്റെ ലക്ഷണങ്ങളും കാണിച്ചിരുന്നു. ഒരു പക്ഷേ എരിച്ചില്‍ കുറയ്ക്കാനുള്ള ഈ മരുന്നിന്റെ ഗുണം മറ്റ് കേസുകളില്‍ വിജയിക്കാമെന്നും ചൈനീസ് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും

ഫ്രാന്‍സില്‍ നിന്നും

ഫ്രാന്‍സില്‍ പാസ്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയൊരു പാതയാണ് കൊറോണയെ നേരിടാനായി ലോകത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്. അഞ്ചാം പനിയുടെ പരിഷ്‌കരിച്ച രൂപത്തിലുള്ള ഒരു വാക്‌സിന്‍ ഉപയോഗിച്ച് ശരീരത്തെ കബളിപ്പിക്കാമെന്നും, അതിലൂടെ കൊറോണയെ നേരിടാനുള്ള ആന്റി ബോഡികള്‍ ശരീരത്തിലുണ്ടാവുമെന്നും പാസ്തര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു. നേരത്തെ നോര്‍വെയിലെ മെഡിക്കല്‍ സ്ഥാപനം 4.9 മില്യണിന്റെ സാമ്പത്തിക സഹായം പാസ്തറിന് നല്‍കിയിരുന്നു. ഇവര്‍ എട്ട് വാക്‌സിനുകള്‍ വികസിപ്പിച്ചിരുന്നു. ഇതിനാണ് നോര്‍വെ ഫണ്ട് നല്‍കുന്നത്. ഇതിലൊന്നാണ് ഇപ്പോള്‍ ഗെയിം ചേഞ്ചറാവാന്‍ പോകുന്നത്.

കുറച്ച് കടുപ്പം

കുറച്ച് കടുപ്പം

വില ഒരല്‍പ്പം കടുപ്പമാണ്. 4.9 മില്യണ്‍ ഈ വാക്‌സിന്റെ പഠനത്തിന് മാത്രമായി ചെലവായിട്ടുണ്ട്. വിപണിയിലെത്തുമ്പോള്‍ എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന ഒന്നായിരിക്കില്ല കൊറോണ വാക്‌സിന്‍. റെക്കോര്‍ഡ് വേഗത്തില്‍ ബില്യണ്‍ കണക്കിന് വാക്‌സിനുകള്‍ ഇവര്‍ക്ക് നിര്‍മിക്കാനാവുമെന്നാണ് വെളിപ്പെടുത്തല്‍. അതേസമയം ഈ മരുന്ന് ഫലിക്കണമെങ്കില്‍ സാമൂഹികലവും സെല്‍ഫ് ഐസൊലേഷനും വളരെ നല്ല രീതിയില്‍ തന്നെ വേണ്ടി വരുമെന്നും വൈറോളജിസ്റ്റ് ഫ്രെഡറിക് ടാങ്കി പറഞ്ഞു. മനുഷ്യ സമൂഹത്തിലെ 70 ശതമാനത്തോളം പേര്‍ക്കും ഈ മരുന്നിന്റെ ആവശ്യം വേണ്ടി വരുമെന്നാണ് ടാങ്കിയുടെ പ്രവചനം.

133 വിഭാഗം

133 വിഭാഗം

പാസ്തറിന്റെ 133 വിഭാഗങ്ങളും ഈ മരുന്ന് പുറത്തെത്തിക്കാനുള്ളശ്രമത്തിലാണ്. നേരത്തെ കൊറോണവൈറസുകള്‍ രൂപമാറ്റം നടത്തിയിട്ടുണ്ടോ എന്ന് ആദ്യം കണ്ടെത്തിയത് പാസ്തറിലെ ശാസ്ത്രജ്ഞരായിരുന്നു. ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിച്ച ഉടനെയായിരുന്നു ഈ കണ്ടെത്തല്‍. ഇപ്പോഴുള്ള എംഎംആര്‍ വാക്‌സിന് സമാനമായി അഞ്ചാം പനിക്ക് ഉപയോഗിക്കുന്ന വാക്‌സിനാണ് കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുന്നത്. ചില രൂപമാറ്റങ്ങള്‍ ഈ വാക്‌സിനില്‍ ഉണ്ടാവും. നിലവില്‍ ലൈസന്‍സ് ഉള്ള വാക്‌സിന്‍ പരീക്ഷിക്കുമ്പോള്‍ അതില്‍ ചെലവ് ചുരുക്കാന്‍ സാധിക്കുമെന്ന് പാസ്തര്‍ പറയുന്നു. വിപണിയില്‍ ചെറിയ പണമേ ഇതിനുണ്ടാവൂ എന്നും അവര്‍ ഉറപ്പ് നല്‍കുന്നു.

അടുത്ത ലക്ഷ്യം

അടുത്ത ലക്ഷ്യം

ഉടന്‍ തന്നെ മൃഗങ്ങളില്‍ ഈ മരുന്ന് പരീക്ഷിക്കും. ഇതിന് പിന്നാലെ നൂറിലധികം പേരില്‍ പരീക്ഷിക്കാനായി ഈ വാക്‌സിന്‍ തയ്യാറാക്കും. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ പരീക്ഷണമുണ്ടാവും. ഇതിന്റെ സൈഡ് ഇഫ്ക്ടുകളും പരിശോധിക്കുന്നുണ്ട്. അതേസമയം ശരീരത്തിനുള്ളിലെത്തിയാല്‍ രൂപമാറ്റം സംഭവിക്കുന്ന കൊറോണവൈറസിനെ നേരിടാന്‍ വിപണിയില്‍ ഉള്ള മരുന്നുകള്‍ക്കാവില്ലെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നു. പുതിയ തരം വൈറസ് ആയത് കൊണ്ട് പുതിയതരം മരുന്നുകളും വേണ്ടി വന്നേക്കും.

English summary
malaria drug failed against coronavirus in china
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X