കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ മലേറിയ മരുന്ന് പാളി, യൂറോപ്പില്‍ ഗുരുതരം, യുഎസ് മുന്നോട്ട്, ഏഷ്യയിലും... ഭീഷണി!!

Google Oneindia Malayalam News

ദില്ലി: മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോക്വിന്‍ ഇന്ത്യക്ക് പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഉപയോഗിച്ചവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫ്രാന്‍സില്‍ സ്ഥിതി ഗുരുതരമാണ്. ഇവിടെ പലര്‍ക്കും ഹൃദയസംബന്ധമായ രോഗങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം ഈ മരുന്ന് ഇന്ത്യ നിര്‍ബന്ധിപ്പിച്ച് നല്‍കിയതല്ലെന്ന് മാത്രമാണ് ആശ്വാസം നല്‍കുന്നത്.

യുഎസ് ഈ മരുന്നുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസം തന്നെ ഈ മരുന്ന് ഉപയോഗിക്കുന്നത് പല സൈഡ് ഇഫക്ടുകളും ഉണ്ടാക്കുമെന്ന് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യയില്‍ ഈ മരുന്ന് ഉപയോഗിക്കേണ്ടെന്നും നിര്‍ദേശമുണ്ട്. പലരെയും ഈ മരുന്നിന്റെ ഒന്നില്‍ കൂടുതലുള്ള ഡോസ് മരണത്തിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍. അതാണ് പരമാവധി മലേറിയ മരുന്ന് കയറ്റി അയക്കാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.

ഫ്രാന്‍സില്‍ ഗുരുതരം

ഫ്രാന്‍സില്‍ ഗുരുതരം

ഇന്ത്യയുടെ മലേറിയ മരുന്നിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ വാഴ്ത്തിപ്പാടിയതാണ്. എന്നാല്‍ ഇതിപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. മലേറിയ മരുന്ന് ഉപയോഗിച്ച് 43 പേര്‍ക്കാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഡോക്ടര്‍മാര്‍ സമാനമായ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. പ്രായമായവരിലൊന്നും ഈ മരുന്ന് ഫലിക്കുന്നില്ല. മാഴ്‌സെയിലെ ഒരു ക്ലിനിക്കില്‍ സന്ദര്‍ശനം നടത്തിയ മാക്രോണിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.

യുഎസ്സിന് മാറ്റമില്ല

യുഎസ്സിന് മാറ്റമില്ല

യുഎസ് 29 മില്യണ്‍ ഡോസ് മലേറിയ മരുന്നാണ് സംഭരിച്ച് വെക്കുന്നത്. ഗെയിം ചേഞ്ചറെന്നാണ് ഡൊണാള്‍ഡ് ട്രംപ് ഈ മരുന്നിനെ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ രോഗികളില്‍ ഇത് ഉപയോഗിക്കാനാണ് തീരുമാനം. നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കുന്നത് കൊണ്ട് എന്ത് നഷ്ടമാണ് ഉണ്ടാവുകയെന്ന് ട്രംപ് നേരത്തെ ചോദിച്ചിരുന്നു. എന്നാല്‍ യുഎസ് ഡോക്ടര്‍മാര്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് എതിരാണ്. ഇതുവരെ മലേറിയ മരുന്ന് കൊറോണയെ നേരിടാന്‍ സുരക്ഷിതമാണെന്ന് അംഗീകരിക്കപ്പെട്ടിട്ടില്ല.

യൂറോപ്പില്‍ ഗുരുതരം

യൂറോപ്പില്‍ ഗുരുതരം

യൂറോപ്പില്‍ മലേറിയ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് നിരവധി കേസുകള്‍ തെളിയിക്കുന്നു. സ്വീഡനൊക്കെ ഈ മരുന്നിന്റെ ഇറക്കുമതി തന്നെ നിരോധിച്ചിരിക്കുകയാണ്. ഫ്രാന്‍സില്‍ നൂറിലധികം കേസുകളാണ് ഇത്തരം മരുന്ന് പരീക്ഷണത്തിലൂടെ റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രോഗികളില്‍ കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ഈ മരുന്ന് കഴിച്ചാല്‍ മരണം വരെ നേരിടാന്‍ സാധ്യതയുണ്ട്. ഫ്രാന്‍സില്‍ മാര്‍ച്ച് 27 മുതല്‍ നാല് മരണങ്ങളാണ് അനുമതിയില്ലാത്ത മരുന്ന് ഉപയോഗിച്ചത് മൂലം സംഭവിച്ചത്. മൂന്ന് പേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

ഇന്ത്യ സേഫ്

ഇന്ത്യ സേഫ്

മലേറിയ മരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇന്ത്യ. 400 മില്ലി ഗ്രാം മലേറിയ മരുന്ന് ഒരു ദിവസം ഒരു രോഗിക്ക് നല്‍കിയാല്‍ അയാള്‍ക്ക് അരിത്മിയക്ക് സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. ഹൃദയമിടിപ്പ് കുറയുകയോ കൂടുകയോ ചെയ്യുന്ന രോഗമാണിത്. മരണത്തിന് വരെ ഇതിലൂടെ സാധ്യതയുണ്ട്. തല്‍ക്കാലം അമേരിക്കയിലേക്ക് ഈ മരുന്ന് കൂടുതലായി നല്‍കാനാണ് തീരുമാനം. അതേസമയം ഫ്രാന്‍സും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടാണ് ഈ മരുന്ന് ലഭിച്ചത്. എന്നാല്‍ മാക്രോണ്‍ പ്രശ്‌നങ്ങള്‍ കടുത്തിട്ടും മലേറിയ മരുന്നിനെ പിന്തുണയ്ക്കുകയാണ്. ഇന്ത്യ തല്‍ക്കാലം സേഫ് സോണില്‍ തന്നെയാണ് നില്‍ക്കുന്നത്.

കേസുകളുടെ കുത്തൊഴുക്ക്

കേസുകളുടെ കുത്തൊഴുക്ക്

കൊറോണയേക്കാള്‍ മലേറിയ മരുന്നിനെ ഭയക്കേണ്ട അവസ്ഥയിലാണ് ഫ്രാന്‍സ്. മലേറിയ മരുന്നിനെ കൂടാതെ എച്ച്‌ഐവി മരുന്നായ ലോപിനാവിര്‍-റിട്ടോനാവിര്‍ എന്നീ മരുന്നുകളും ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഈ മരുന്ന് ചൈനയാണ് നിര്‍ദേശിക്കുന്നത്. 82 പേരാണ് ഗുരുതരമായി ഈ മരുന്ന് ഉപയോഗിച്ചതിലൂടെ ആശുപത്രിയില്‍ കിടക്കുന്നത്. നേരത്തെ നൈജീരിയയില്‍ രോഗികളിലേക്ക് വിഷം എത്താന്‍ ഈ മരുന്നുകള്‍ മൂലം സാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഫ്രാന്‍സ് മലേറിയ മരുന്നിനെ പുറന്തള്ളുമെന്നാണ് സൂചന.

ട്രംപിന്റെ പരീക്ഷണം

ട്രംപിന്റെ പരീക്ഷണം

യുഎസ്സില്‍ മലേറിയ മരുന്ന് മുതിര്‍ന്ന രോഗികളില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ട്രംപിന്റെ നിര്‍ദേശപ്രകാരമാണിത്. ആന്റിബയോട്ടിക്കുകളുടെ കൂടെ ഈ മരുന്ന് ചേര്‍ത്താല്‍ കൊറോണ രോഗം ഭേദമാവുമെന്ന് ട്രംപ് പറയുന്നു. കടുത്ത തലവേദന, ഛര്‍ദി, കാഴ്ച്ച നഷ്ടപ്പെടല്‍ തുടങ്ങിയ ഗുരുതരമായ പാര്‍ശ്വഫലങ്ങളാണ് മലേറിയ മരുന്ന് ഉപയോഗിച്ചവരില്‍ കണ്ടെത്തിയിരിക്കുന്നത്. ചിലര്‍ ട്രംപിന്റെ പ്രസ്താവന കണക്കിലെടുത്ത് വീടുകളില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മലേറിയ മരുന്ന് ഉപയോഗം കൊണ്ട് അമേരിക്കയിലെ മരണനിരക്ക് ഇനിയും ഉയരുമെന്ന് ലോകാരോഗ്യ സംഘടന ഭയപ്പെടുന്നുണ്ട്.

വിടാതെ പാകിസ്താന്‍

വിടാതെ പാകിസ്താന്‍

ഏഷ്യയില്‍ മലേറിയ മരുന്നിനോട് വലിയ പ്രതിപത്തിയില്ല. എന്നാല്‍ പാകിസ്താന്‍ ഈ മരുന്നിന്റെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ തീരുമാനം. കഴിഞ്ഞ ദിവസം 190 പുതിയ കേസുകളാണ് പാകിസ്താനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം രോഗബാധിതരുടെ എണ്ണം 4788ല്‍ എത്തി. മരിച്ചവരുടെ എണ്ണം 71 ആയി. അതേസമയം യുഎസ് അടക്കമുള്ളവര്‍ മരുന്നിനായി പാകിസ്താനില്‍ സമ്മര്‍ദം ചെലുത്തിയേക്കുമെന്ന് ഇമ്രാന്‍ ഖാന്‍ ഭയപ്പെടുത്തുന്നുണ്ട്. നിലവില്‍ പാകിസ്താനില്‍ 25 മില്യണ്‍ ടാബ്ലെറ്റുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അശാസ്ത്രിയ മരുന്ന് ഉപയോഗത്തെ പാകിസ്താനും പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന.

English summary
malaria medicine not effective france faces worst fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X