മലേഷ്യന്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി
ക്വെലാംലംപൂര്‍: ക്വൊലാലംപൂരില്‍ നിന്നും 166 യാത്രക്കാരുമായി യാത്രതിരിച്ച മലേഷ്യന്‍ വിമാനം അടിയന്തരമായി ക്വെലാലംപൂരില്‍ തന്നെ തിരിച്ചിറക്കി.ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ കണ്ടെത്തിയിതിനെത്തുടര്‍ന്നാണ് വിമാന അടിയന്തിരമായി തിരിച്ചിറക്കിയത്. എംഎച്ച് 192 എന്ന വിമാനമാണ് തിരിച്ചിറക്കിയത്.
ക്വൊലാലംപൂരില്‍ നിന്നും ഞായറാഴ്ച പുറപ്പെട്ട വിമാനമാണ് അടിയതയന്തരമായി ലാന്‍ഡിംഗ് നടത്തിയത്. രാത്രി പത്ത് മണിയോടെയാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. വലത് ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിമാനം അടിയത്‌നരമായി ലാന്‍ഡ് ചെയ്തത്. മലേഷ്യന്‍ സമയം പലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനം തിരിച്ചിറങ്ങിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈന്‍ അറിയിച്ചു. വിമാനത്താവളത്തില്‍ അഗ്നിശമന സേന ഉള്‍പ്പടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിരുന്നു. 159യാത്രക്കാരും ഏഴ് ക്രൂ മെമ്പര്‍മാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനത്തെ കണ്ടെത്തുന്നതിനുള്‌ല തെരച്ചില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പുരോഗമിയ്ക്കുന്നു












Click it and Unblock the Notifications