Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യൂസിക് വീഡിയോയില്‍ ഇസ്ലാമിനെ അപമാനിച്ചു, ഗായകന്‍ അറസ്റ്റില്‍

ക്വാലംപൂര്‍: ഇസ്ലാമിനെ അപമാനിച്ച മലേഷ്യന്‍ റാപ്പ് ഗായകന്‍ അറസ്റ്റില്‍. നമീവീ എന്ന വീ മെംഗ് ചീയാണ് അറസ്റ്റിലായത്. ജൂലൈടയില്‍ പുറത്തിറങ്ങിയ മൈ ഗോഡ് എന്ന വീഡിയോ ആല്‍ബമാണ് ദൈവനിന്ദയ്ക്ക് പേരുകേട്ട നമേവീയെ വിവാദത്തിലാക്കിയിട്ടുള്ളത്.

എന്നാല്‍ തന്റെ ഓ മൈ ഗോഡ് എന്ന ആല്‍ബം മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹാപ്പിക്കുന്നതാണെന്നാണ് വീ മെംഗ് ചീയുടെ വാദം. ഇസ്ലാമിനെ അപമാനിച്ച കേസില്‍ അറസ്റ്റിലായ 30കാരനായ നമേവീയെ പോലീസ് തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തു. പരിപാടി കഴിഞ്ഞ് ക്വാലമ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഞായറാഴ്ചയായിരുന്നു അറസ്റ്റ്. നാല് ദിവസത്തേക്കായി കസ്റ്റഡിയില്‍ വിട്ടയച്ച ഇയാള്‍ക്കെതിരെയുള്ള കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മതത്തെ അപമാനിക്കുന്നതിനായി ആരാധനാലയത്തെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഗായകനെന്ന് പോലീസ് ആരോപിക്കുന്നു. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് വീ മെംഗ് ചീയ്‌ക്കെതിരെ ചുമത്തുക.

ആഗസ്ത് 20ന് യൂട്യൂബില്‍ പുറത്തിറങ്ങിയ മ്യൂസിക് വീഡിയോയില്‍ മുസ്ലിം ആരാധനാലയത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിലാക്കിയത്. ഇതോടെ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന 20തോളം എന്‍ജിഎഒകള്‍ ഗായകനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. വീഡിയോയില്‍ തക്ബീര്‍ മുഴക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

singer-22

ബുദ്ധ, ക്രിസ്തു, ഹിന്ദു മതവിഭാഗത്തില്‍പ്പെട്ടവര്‍ വസിക്കുന്ന മലേഷ്യയില്‍ മൂന്നിലൊരു ഭാഗം മുസ്ലിങ്ങളാണ്. ഇസ്ലാമിനെതിരെയുള്ള ബ്ലോഗെഴുത്തുകളും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീ മെയ് ചീയുടെ വിവാദവും. ദേശീയ ഗാനത്തിന് പാരഡി ഗാനം പുറത്തിറക്കിയ സംഭവത്തില്‍ ജയിലിലടക്കപ്പെട്ട വീ മെയ് നിരന്തരം വിവാദങ്ങളെ ക്ഷണിച്ചുവരുത്താറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+