ഗയാനയില്‍ മലയാളിയെ കുത്തിക്കൊന്നു
ഗയാന: ലാറ്റിനമേരിക്കയിലെ ഗയാനയില്‍ മലയാളി യുവാവിനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശിയായ കാച്ചപ്പള്ളിയില്‍ പീറ്റര്‍ ജെയിംസ് എന്ന മുപ്പത്കാരനാണ് കൊല്ലപ്പെട്ടത്.
ഗയാനയിലെ ബീച്ചില്‍ വച്ച് ഒക്ടോബര്‍ 23 ന് വ്യാഴാഴ്ചയായിരുന്നു സംഭവം. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് പീറ്റര്‍ ജെയിംസ് അക്രമികളുടെ കത്തിക്കിരയായത്.

മെയില്‍ നഴ്സ് ആയ പീറ്റര്‍, ഗയാന ബെല്‍വന്ത് സിങ് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. നാല് വര്‍ഷമായി ഗയാനയില്‍ എത്തിയിട്ട്.
ദീപാവലി ആഘോഷിക്കാനാണ് പീറ്റര്‍ ജയിംസ് സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയത്. അപ്പോഴായിരുന്നു മോഷ്ടാക്കള്‍ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പീറ്ററിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഗയാനയില്‍ ഇത്തരം പിടിച്ചുപറിയും മോഷണവും പതിവാണ്. എന്നാല്‍ മലയാളി ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് ആദ്യമായിട്ടാണ്.
കോട്ടയം ആര്‍പ്പൂക്കര സ്വദേശിയാണ് പീറ്റര്‍. കാച്ചപ്പള്ളി കെപി ജെയിംസിന്റേയും റോസമ്മയുടേയും മകനാണ്. അടുത്ത ജനുവരിയില്‍ നാട്ടിലേക്ക് വരാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു പീറ്റര്‍.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications