'ട്രാഫിക്' സിനിമയെ അനുസ്മരിപ്പിച്ച് ഇറ്റാലിയന്‍ പോലീസ്; വൃക്ക എത്തിച്ചത് കിലോമീറ്ററുകള്‍ക്ക് അപ്പുറം
മിലാന്: മലയാള സിനിമയുടെ ഗതിമാറ്റി വിട്ട സിനിമയായ ട്രാഫിക്കിനെ കുറിച്ച് ഓര്‍മയില്ലേ. അതില്‍ അവയവം എത്തിക്കാനായി കുറച്ച് ചെറുപ്പക്കാരും ഡോക്ടര്‍മാരും ശ്രമിക്കുന്നതാണ് ഇതിവൃത്തം. ചെറിയൊരു സമയത്തിനുള്ളില്‍ ഒരുപാട് ദൂരം താണ്ടി അവയവം എത്തിക്കുന്നതായിരുന്നു ചിത്രത്തിലെ കഥ. എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചിരിക്കുകയാണ്.
പക്ഷേ ഇന്ത്യയില്‍ അല്ല എന്ന് മാത്രം. അങ്ങ് ഇറ്റലിയിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇറ്റാലിയന്‍ പോലീസ് നൂറിലധികം കിലോമീറ്ററുകള്‍ താണ്ടി രോഗികള്‍ക്കായി വൃക്ക എത്തിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ ഈ സംഭവം തരംഗമായി മാറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഇറ്റാലിയന്‍ പോലീസിന് ഇത് എങ്ങനെ സാധ്യമായി എന്നായിരിക്കും എല്ലാവരും ചിന്തിച്ചിട്ടുണ്ട്. ഇങ്ങനൊരു ദൗത്യത്തിനായി പ്രത്യേകം തയ്യാറാക്കിയ ആഢംബര വാഹനം ലമ്പോര്ഗിനിയാണ് ഉപയോഗിച്ചിരിക്കുന്നത്. സൂപ്പര്‍കാര്‍ വിഭാഗത്തില്‍ വരുന്ന ലമ്പോര്ഗിനിയാണിത്. നൂറുകിലോമീറ്ററുകള്‍ അപ്പുറം മണിക്കൂറുകള്‍ കൊണ്ട് രണ്ട് വൃക്കകള്‍ എത്തിക്കാനായിരുന്നു ഇവര്‍ ഇങ്ങനൊരു വഴി സ്വീകരിച്ചത്. ഇറ്റാലിയന്‍ പോലീസിന് സോഷ്യല്‍ മീഡിയ നിറയെ അഭിനന്ദനമാണ് ഇപ്പോള്‍.

അതേസമയം വിചാരിച്ചത് പോലെ എളുപ്പമായിരുന്നില്ല ഈ ദൗത്യം. ജീവിതത്തിലെ ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം നല്‍കാനാണ് റോഡ് മാര്‍ഗമുള്ള ഈ യാത്രയെന്ന് ഇറ്റാലിയന്‍ പോലീസ് അറിയിച്ചു. മെഡിക്കല്‍ കൂള്‍ ബോക്സിന്റെ ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് പോലീസിന്റെ സമ്മാനമാണ്. രണ്ട് പേര്‍ക്ക് വൃക്കയുടെ രൂപത്തില്‍ ആ സമ്മാനം ലഭിച്ചുവെന്നും പോലീസ് അറിയിച്ചു. അതിവേഗമാണ് ഈ ലമ്പോര്‍ഗിനി കുതിച്ച് പാഞ്ഞത്. ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിച്ചത് ഈ പോലീസുകാരുടെ മികച്ച ഡ്രൈവിംഗ് കൊണ്ടാണ്.

ഇറ്റലിയിലെ വടക്കുകിഴക്കന്‍ മേഖലയായ പാദുവയില്‍ നിന്ന് രണ്ടിടത്തായുള്ള ആശുപത്രികളിലേക്കാണ് ഈ വൃക്കകള്‍ എത്തിച്ചത്. ഒന്ന് മോഡേനയിലേക്കും, രണ്ടാമത്തേത് റോമിലുമാണ് എത്തിച്ചത്. ഇതിനായി പോലീസ് ഉപയോഗിച്ച സൂപ്പര്‍ കാര്‍ ലമ്പോര്‍ഗിനിയുടെ ഹ്യൂറക്കനാണ്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ഈ കാറിന് സാധിക്കും. പൂജ്യത്തില്‍ നിന്ന് നൂറിലെത്താന്‍ 3.2 സെക്കന്‍ഡുകള്‍ മാത്രം മതി. ഒരു ആഢംബര കാര്‍ നിര്‍മാതാവ് ഇറ്റാലിയന്‍ പോലീസിന് സമ്മാനമായി നല്‍കിയതാണ് ഈ കാര്‍.

2017ലായിരുന്നു പോലീസിന് ഈ കാര്‍ സമ്മാനമായി ലഭിച്ചത്. എന്നാല്‍ ഈ കാര്‍ ഉപയോഗിച്ചിരുന്നത് മറ്റൊരു കാര്യത്തിനായിരുന്നു. ബോലോഗ്നയിലെ ഹൈവേ പട്രോളിംഗിനായിരുന്നു ഇവ ഉപയോഗിച്ചത്. ഉത്തര ഇറ്റലിയിലെ മേഖലയാണിത്. സാധാരണ പോലീസ് ഓപ്പറേഷനുകള്‍ക്കും, അടിയന്തര സമയത്ത് വാഹന ഗതാഗതമായി ഉപയോഗിക്കാനും ഇവയെ ഉപയോഗപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് ദൂരെയുള്ള ആര്‍ക്കെങ്കിലും രക്തമോ, അവയവങ്ങളോ ദാനം ചെയ്യണമെങ്കില്‍ ഇവയുടെ സഹായം പോലീസ് തേടാറുണ്ടായിരുന്നു.

മറ്റൊരു ഹ്യൂറക്കന് കൂടി ഇറ്റാലിയന്‍ പോലീസിന്റെ കൈവശമുണ്ട്. ഇത് റോമില്‍ ഹൈവേ പട്രോളിംഗിനായി ഉപയോഗിക്കുന്നുണ്ട്. 2009 മോഡല്‍ ലമ്പോര്‍ഗിനി ഗല്ലാര്‍ഡോയും ഇറ്റാലിയന്‍ പോലീസ് ഉപയോഗിച്ചിരുന്നു. ഇത് ഇപ്പോള്‍ മ്യൂസിയത്തിലാണ് ഉള്ളത്. ഇവ വലിയൊരു കാറിന്റെ നിരയിലേക്ക് ഇടിച്ച് കയറിയതിനെ തുടര്‍ന്നാണ് പോലീസ് ഇവ ഒഴിവാക്കിയത്. അതേസമയം പോലീസിന്റെ സേവനത്തിന് നിരവധിയാളുകളാണ് കൈയ്യടിക്കുന്നത്. ഇത്തരം വാഹനങ്ങളെ പോലീസിന് കൃത്യമായി ഉപയോഗിക്കാന്‍ അറിയാമെന്നായിരുന്നു പ്രശംസ.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications