ദുബായ് നറുക്കെടുപ്പിൽ മലയാളി എൻജിനിയർക്ക് 40 ലക്ഷം രൂപയുടെ ഭാഗ്യം
അബുദാബി; ദുബായ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. 200,000 ദിർഹം (40 ലക്ഷം രൂപ) ആണ് മലയാളിലായ ഷിവിന്‍ വില്‍സണിനെ തേടിയെത്തിയത്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എന്‍ജിനീയറാണ് ഷിവിന്‍. ജനുവരി 16 നായിരുന്നു നറുക്കെടുപ്പ്. സമ്മാനാർഹമായ ആറ് നമ്പറുകളിൽ അഞ്ചെണ്ണവും ശരിയായതോടെയാണ് ഷിൽസൺ സമ്മാനത്തിന് അർഹനായത്.
ആദ്യമായി കളിക്കുന്നതില്‍ ആവേശമുണ്ടായിരുന്നു.മത്സരത്തിന്റെ നറുക്കെടുപ്പ് തത്സമയം കാണുവാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പിറ്റേന്ന് പുലര്‍ച്ചെയാണ് സമ്മാനം ലഭിച്ചു എന്നറിഞ്ഞത്. വിജയത്തില്‍ അതീവ സന്തോഷവാനാണെന്നും ഷിവിന്‍ പറഞ്ഞു.
മഹ്സൂസ് കളിക്കാരായ തന്റെ സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ചാണ് ഷിവിന്‍ 50 മില്യണ്‍ ദിര്‍ഹം സമ്മാനതുകയുള്ള ഡിജിറ്റൽ നറുക്കെടുപ്പിൽ പങ്കെടുത്തത്.
പെട്രോകെമിക്കൽ പ്ലാന്റിന്റെ നിർമ്മാണ വിഭാഗത്തിൽ എഞ്ചിനീയറായാണ് ഷിവിന്‍ ജോലി ചെയ്യുന്നത്. തനിക്ക ലഭിച്ച സമ്മാനതുകയുടെ തുകയുടെ ഒരു ഭാഗം കരിയര്‍ മെച്ചപ്പെടുത്തുന്നതിനും ബാക്കി തുക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമായി നീക്കി വയ്ക്കുമെന്നും ഷിവിന്‍ പറഞ്ഞു.
സൌദിയിൽ വ്യോമഗതാഗത മേഖലയിലേക്കും സൌദി വൽക്കരണം: മൂന്ന് വർഷത്തിനകം പൂർത്തിയാക്കാൻ നിർദേശം!!
യുഎഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഡെന്മാര്ക്ക്, സുരക്ഷിതമല്ലെന്ന് മറുപടി!!
ഗള്‍ഫ് ജോലി: ലെ മെറിഡിയന് ഹോട്ടല്‍സില്‍ ഒട്ടേറെ ഒഴിവുകള്‍... യുഎഇയിലും സൗദിയിലും