കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംശയ രോഗം; ദുബൈയിൽ പാർക്കിംഗ് ഏരിയയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്തിയ മലയാളിക്ക് ജീവപര്യന്തം

Google Oneindia Malayalam News

ദുബായിയിൽ ഭാര്യയെ കാർ പാർക്കിങ്ങിൽ വെച്ച് കൊലപ്പെടുത്തിയ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് കോടതി. കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയിൽ ചന്ദ്രശേഖരൻ നായരുടെ മകൾ സി വിദ്യാ ചന്ദ്രനെ (40 കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ നേമം സ്വദേശി യുഗേഷിനാണ് (43) ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസിനാസ്പദമായ സംഭവം ഇങ്ങനെ

നാട്ടിലേക്ക് വരാനിരിക്കെ

നാട്ടിലേക്ക് വരാനിരിക്കെ

2019 സപ്റ്റംബർ 9 നായിരന്നു ക്രൂരമായ കൊലപാതകം നടന്നത്. യുഎഇയിൽ നിന്ന് ഓണത്തിന്റെ അവധി നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു വിദ്യ. അതിനിടയിലായിരുന്നു സന്ദർശക വിസയിൽ ദുബൈയിൽ എത്തിയ യുഗേഷ് വിദ്യയെ കൊലപ്പെടുത്തിയത്.

പാർക്കിംഗ് ഏരിയയിൽ

പാർക്കിംഗ് ഏരിയയിൽ

കൊലപാതക ദിവസം അൽഖുസീലെ വിദ്യയുടെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് പാർക്കിങ്ങിലേക്ക് വിദ്യയെ വിളിച്ച് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് യുഗേഷ് അരയിൽ കരുതിയ കത്തിയെടുത്ത് വിദ്യയെ കുത്തിയ ശേഷം കടന്നുകളയുകയായിരുന്നു.

കുത്തേറ്റ് മരിച്ച നിലയിൽ

കുത്തേറ്റ് മരിച്ച നിലയിൽ

ഓഫീസിൽ നിന്നും പുറത്തിറങ്ങിയ വിദ്യ ഏറെ നേരം കഴിഞ്ഞും മടങ്ങി വരാതിരുന്നതോടെ കമ്പനി മാനേജർ ഡ്രൈവറെ വിട്ട് അന്വേഷിച്ചപ്പോഴാണ് പാർക്കിംഗ് ഏരിയയിൽ വിദ്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി മണിക്കൂറുകൾക്കം ജബൽ അലിയിൽ നിന്ന് യുഗേഷിനെ പിടികൂടുകയായിരുന്നു.

വിവാഹിതരായത്

വിവാഹിതരായത്

19 വർഷം മുൻപായിരുന്നു യുഗേഷും വിദ്യയും വിവാഹിതരായത്.എന്നാൽ ഇരുവരും സ്വരചർച്ചയിലായിരുന്നില്ല.വിദ്യയെ യുഗേഷിന് കടുത്ത സംശയമായിരുന്നു. ഇതിന്റെ പേരിൽ ഇയാൾ പലപ്പോഴും പലപ്പോഴും ഭാര്യയെ പീഡിപ്പിച്ചിരുന്നു.സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.

യുഎഇയിൽ എത്തിയത്

യുഎഇയിൽ എത്തിയത്

കൊലയ്ക്ക് ഒരു വർഷം മുൻപാണ് വിദ്യ യുഎഇയിൽ എത്തിയത്. യുഗേഷ് വിദ്യയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്ക് വായ്പ എടുത്തിരുന്നു.ഈ ബാധ്യത തീർക്കാനാണ് വിദ്യ ദുബൈയിലേക്ക് പോയത്. അൽഖുബൂസിലെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തത്.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam
25 വർഷം തടവ്

25 വർഷം തടവ്

ഫിബ്രവരിയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. ജുലൈയിൽ യുഗേഷിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തുടർന്ന് ഇയാൾ കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. 25 വർഷമാണ് ദുബൈയിലെ ജീവപര്യന്തം കാലയളവ്. ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്തും. വിദ്യയ്ക്കും യുഗേഷിനും 10, 11 ക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺമക്കൾ ഉണ്ട്. ഇവർ വിദ്യയുടെ മാതാപിതാക്കൾക്കൊപ്പമാണ്.

പൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിപൊലീസ് ആക്ട് നിയമ ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്'ഇത് ചില്ലറ കളിയല്ല'; എന്താണ് കേരള പോലീസ് ആക്ടിലെ 118 എ..പ്രതിഷേധത്തിന് പിന്നിൽ.. നിയമത്തെ കുറിച്ച്

ഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകുംഗള്‍ഫില്‍ അപൂര്‍വ മാറ്റം; ഉര്‍ദുഗാന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചു, തുര്‍ക്കി-സൗദി ബന്ധം ശക്തമാകും

'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി'സ്വാതന്ത്ര്യം എന്നാൽ എന്തും പറയാമെന്നല്ല,സാധാരണക്കാരന്റെ വേദന എന്തേ മനസിലാകാത്തത്';ഭാഗ്യലക്ഷ്മി

English summary
Malayalee man get life imprisonement in dubai for murdering wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X