കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റു; മലയാളി യുവാവ് ഗുരുതരവാസ്ഥയില്‍, സംഭവം ദുബായില്‍

Google Oneindia Malayalam News

ദുബായ്: തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുഎഇയിലെ ഉമ്മു ഖുവൈനിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിലാണ് അനില്‍ നീനന്‍ എന്ന മലയാളിക്ക് 90 ശതമാനം പൊള്ളലേറ്റത്. അബൂദാബിയിലെ മഫ്രാഖ് ആശുപത്രിയില്‍ ചികില്‍സയിലാണ് അനില്‍.

Du

32കാരനായ ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ആശുപത്രിയിലുള്ള ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ നീനുവിനെ പൊള്ളലേറ്റ നിലയില്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണ് എന്നാണ് വിവരം. അനില്‍-നീനു ദമ്പതികള്‍ക്ക് നാല് വസയുള്ള ആണ്‍കുട്ടിയുണ്ട്.

തിങ്കളാഴ്ചയാണ് ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കോറിഡോറില്‍ നിന്നാണ് തീ പടര്‍ന്നത്. നീനു ഈ സമയം കോറിഡോറിലുണ്ടായിരുന്നു. നീനുവിന്റെ നിലവിളി കേട്ടെത്തിയ അനില്‍ നീനുവിനെ രക്ഷിക്കാന്‍ ശ്രമിക്കവെ തീ പടരുകയായിരുന്നു.

യുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞുയുഎഇ-ഖത്തര്‍ മെയില്‍ തുടങ്ങി; ഖത്തറിന്റെ മൂന്ന് ആവശ്യങ്ങള്‍ നടക്കില്ലെന്ന് സൗദി, ചര്‍ച്ച പൊളിഞ്ഞു

ഉമ്മുല്‍ ഖുവൈനിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ച ദമ്പതികളെ പിന്നീട് മഫ്രാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് റാസല്‍ഖൈമയിലെ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചിലെ വികാരി റവ. സോജന്‍ തോമസ് ഖലീജ് ടൈംസിനോട് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ല. ഒരു വര്‍ഷത്തിലധിമായി തനിക്ക് അറിയാവുന്ന കുടുംബമാണിതെന്നും വികാരി പറഞ്ഞു.

English summary
Malayalee Man In UAE Suffers 90 Per Cent Burns While Trying To Save Wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X